''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാരക്കരയിലെ മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം ജൂണ്‍ രണ്ടാംവാരത്തില്‍


കൊട്ടാരക്കര: കൊട്ടാരക്കരയിലെ മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം ജൂണ്‍ രണ്ടാംവാരത്തില്‍ നടക്കും. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
താലൂക്ക് ഓഫീസ്, ട്രഷറി, ജോയിന്റ് ആര്‍.ടി ഓഫീസ്, താലൂക്ക് സപ്ളൈ ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനം ഉദ്ഘാടന വേളയില്‍ത്തന്നെ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ 9.65 കോടിരൂപ അനുവദിച്ചത്. രണ്ട് കോടി രൂപ കൂടി അനുവദിച്ച ശേഷമാണ് നിര്‍മ്മാണം തുടങ്ങിയത്. 2011 ഡിസംബറില്‍ വി.എസ് തന്നെ ശിലാസ്ഥാപനവും നടത്തി. എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു നിര്‍മ്മാണ ചുമതല.
സിവില്‍ സ്റ്റേഷന്റെ താഴത്തെ നിലയില്‍ താലൂക്ക് ഓഫീസും ട്രഷറിയും പ്രവര്‍ത്തിക്കും. തൊട്ട് മുകളില്‍ ജോയിന്റ് ആര്‍.ടി ഓഫീസും സപ്ളൈ ഓഫീസും. പാര്‍ക്കിംഗ് സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് 22 ഓഫീസുകള്‍ കൂടി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. അതിന് കൂടുതല്‍ സ്ഥലം വേണ്ടിവരും. രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 7 കോടി 20 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഒരുനില കൂടി പണിയുന്ന വിധത്തിലാണ്പ്ളാന്‍ തയ്യാറാക്കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ ശേഷം രണ്ടാംഘട്ട നിര്‍മ്മാണം തുടങ്ങാനാണ് തീരുമാനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.