''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍ കെ.എസ്.ആർ.ടി.സി ബസുകള്‍ കട്ടപ്പുറത്ത്


കുളത്തൂപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ പ്രവർത്തനം പ്രതിസന്ധിയിൽ. മേയ് രണ്ടു മുതൽ തുടരുന്ന സർവീസ് റദ്ദാക്കൽ പിൻവലിച്ചിട്ടില്ല. രുക്ഷമായ ടയർ ക്ഷാമം ഡിപ്പോയിലെ ബസുകളിൽ ഭൂരിഭാഗവും കട്ടപ്പുറത്താക്കി. ഇന്നലെ എഴു ബസുകളാണു ടയർ ക്ഷാമത്തെ തുടർന്നു സർവീസ് റദ്ദാക്കിയത്. പ്രതിദിനം 33 സർവീസുകളാണ് അയയ്ക്കുന്നത്. മേയ് രണ്ടു മുതൽ ഇന്നലെവരെ ബസ് ഓടിക്കാത്തതു കാരണം വരുമാന നഷ്ടം 10 ലക്ഷമായി. പ്രതിദിനം ശരാശരി അഞ്ചു ലക്ഷമാണു വരുമാനം. ടയർ ആവശ്യപ്പെട്ട് അധികൃതർ സമീപിക്കുന്നെങ്കിലും ലഭ്യമല്ലാത്തതു കാരണം നാലിലൊന്നു മാത്രമെ കിട്ടുന്നുള്ളൂ. ടയർ ക്ഷാമം പരിഹരിക്കാൻ വിപണിയിൽ നിന്നു ടയർ നേരിട്ടു വാങ്ങുമെന്നായിരുന്നു കെഎസ്ആർടിസി എംഡിയുടെ അറിയിപ്പ്.
കൊല്ലം – കുളത്തൂപ്പുഴ വേണാട് ചെയിൻ സർവീസുകൾ ഇതേവരെ റദ്ദാക്കിയിട്ടില്ല. ടയർക്ഷാമം രൂക്ഷമായാൽ ഈ സർവീസുകളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും. നിലവിൽ നാലു വേണാട് ബസുകൾ മൊട്ടയായ ടയറിലാണ് ഓടുന്നത്. ബ്രേക്കിട്ടാൽ ഉദ്ദേശിച്ച സ്ഥലത്തു ബസ് നിൽക്കുന്നില്ലെന്നത് അപകടഭീഷണിയാകുന്നതായി ജീവനക്കാർ പരാതിപ്പെടുന്നു. ഒറ്റപ്പെട്ട പല മേഖലകളിലേക്കും ഓടിച്ചിരുന്ന ഓർഡിനറി ബസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഡിപ്പോയിലെ പ്രതിസന്ധി രൂക്ഷമായിട്ടും ജനപ്രതിനിധികളുടെ ഇടപെടൽ ഇല്ലാത്തതിലും പ്രതിഷേധമുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.