''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് പദവി സിപിഐ കടുത്ത നിലപാടിൽ


കുളത്തൂപ്പുഴ: ഇടതുമുന്നണി ധാരണ പ്രകാരമുള്ള ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് പദവി കൈമാറ്റവുമായി ബന്ധപ്പെട്ടു സിപിഐ കടുത്ത നിലപാടിൽ. മുന്നണി ബന്ധം വഷളാക്കിയ സിപിഎം – സിപിഐ പോരിനു മറുപടി നൽകാനായാണു സിപിഐ ശ്രമം. പ്രസിഡന്റ് പദവി കൈമാറ്റം അത്ര ലളിതമാക്കാതെ സിപിഎമ്മിനു മേൽ കടുത്ത സമ്മർദം ചെലുത്താനാണ് അണിയറ നീക്കം. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പിനെ തുടർന്നു വഷളായ മുന്നണി ബന്ധം ഇക്കാര്യത്തിൽ ചർച്ച നടത്തി മാത്രമേ പഴയപടിയിലെത്തിക്കാനാവൂ എന്ന നിലപാടിലേക്കാണു സിപിഐ.
സിപിഎം പ്രതിനിധി അയോഗ്യയായതോടെ നടന്ന കുടുംബശ്രീ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികൾ പരാജയപ്പെട്ടിരുന്നു. സിപിഎം വിട്ടുനിന്ന പശ്ചാത്തലത്തിൽ യുഡിഎഫിനായിരുന്നു ജയം. കുടുംബശ്രീ തുടർന്നും സിപിഎമ്മിനു വേണമെന്ന വാദം തള്ളിയായിരുന്നു സിപിഐ സ്ഥാനാർഥികളെ നിർത്തിയിരുന്നത്. പിന്നീട് വനംവകുപ്പിന്റെ വനശ്രീ മണൽകേന്ദ്രത്തിലെ വിതരണ വിഷയത്തിൽ സിപിഎം രാഷ്ട്രീയമായി സിപിഐയെ പ്രതിക്കൂട്ടിലാക്കി സമരത്തിനിറങ്ങിയിരുന്നു.
ഈ രണ്ടു വിവാദ വിഷയങ്ങളാണു സിപിഐയെ പദവി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിനെതിരെ കടുത്ത നിലപാടിലെത്തിച്ചത്. എസ്.നളിനിയമ്മയുടെ (സിപിഐ) പ്രസിഡന്റ് പദവിയിൽ ആദ്യ രണ്ടര വർഷ കാലാവധി ഈ മാസം തീരും. ശേഷിച്ച കാലം പദവി സിപിഎമ്മിനു നൽകണമെന്നാണു ധാരണ. നളിനിയമ്മയുടെ രാജി ജൂൺ ഒന്നിന് ഉണ്ടാകുമെന്നാണു സിപിഎമ്മിന്റെ പ്രതീക്ഷ. അതേ സമയം രാജിക്കാര്യത്തിൽ ഇടതുമുന്നണിയിൽ ചർച്ച ചെയ്ത ശേഷമേ തീരുമാനമാകൂ എന്നു സിപിഐ പറയുന്നു. ഇരുപക്ഷവും അനുരഞ്ജനത്തിൽ എത്തിയില്ലെങ്കിൽ ഗ്രാമപഞ്ചായത്തിലെ ഇടതുമുന്നണി ഭരണത്തിന്റെ ഭാവി ത്രിശങ്കുവിലായേക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.