''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍ ബസുകൾ കട്ടപ്പുറത്ത് ജനം ദുരിതത്തില്‍



കുളത്തൂപ്പുഴ: ടയർക്ഷാമത്തെ തുടർന്നു കെ.എസ്.ആർ.ടി.സി ബസ് ‍ഡിപ്പോയിൽ ബസുകൾ കട്ടപ്പുറത്ത്. കഴി‍ഞ്ഞ രണ്ടു മുതൽ ദിവസേന എട്ടു സർവീസുകൾ റദ്ദാക്കൽ തുടരുന്നു. അഞ്ചു ലക്ഷം പ്രതിദിന വരുമാനമുള്ള ഡിപ്പോയിൽ ഒരു ലക്ഷം വരുമാനനഷ്ടം. ബസുകൾ കുറഞ്ഞതോടെ യാത്രക്കാർ പെരുവഴിയിൽ. വൻവരുമാനമുള്ള കൊല്ലം വേണാട് ചെയിൻ ബസുകൾ കട്ടപ്പുറത്തായില്ല. മറ്റു ബസുകളുടെ ടയറുകൾ വേണാട് ബസുകൾക്കു മാറ്റിയിട്ടാണ് ഓടിക്കുന്നത്.
രണ്ടു ബസുകളുടെ എൻജിൻ തകരാറുകളെ തുടർന്ന് ഇവയുടെ എൻജിൻ തിരുവനന്തപുരത്തും മാവേലിക്കരയിലുമാണ്. വേണാട് ചെയിൻ സർവീസുകളിൽ പലതിലും മൊട്ടയായ ടയർ ഇട്ടാണ് ഓടിക്കുന്നത്. ഇത് അപകടഭീഷണിയുണ്ടാക്കുന്നു. ജീവനക്കാരുടെ കുറവുമൂലം നിലവിലുള്ള സർവീസുകൾ മുടങ്ങാതിരിക്കാൻ പലർക്കും ദിവസങ്ങളോളം അധികജോലി നൽകിയിരിക്കുകയാണ്.
കെ.എസ്.ആർ.ടി.സി ബസ് ‍ഡിപ്പോയുടെ നിലവിലെ അവസ്ഥ മന്ത്രി കെ.രാജുവിനെ അധികൃതർ ധരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രയോജനപ്പെട്ടില്ല. ടയർ ആവശ്യപ്പെട്ട് അധികൃതർ കെ.എസ്.ആർ.ടി.സിക്ക് അടിക്കടി കത്ത് നൽകുന്നുവെങ്കിലും നാലിലൊന്നു മാത്രമേ ലഭിക്കുന്നുള്ളൂ. കുളത്തൂപ്പുഴയിലെ മാത്രമല്ല ജില്ലയിലെ ഭൂരിഭാഗം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോകളിലും ടയർ ക്ഷാമം പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
കട്ട ചെയ്യാനായി കൊണ്ടുപോകുന്ന ടയറുകൾ കട്ട ചെയ്ത് യഥാസമയം എത്താത്തതാണു കാരണം. ടയർ കട്ട ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയ കരാറുകാരും മാനേജ്മെന്റും തമ്മിലുള്ള ധാരണ തർക്കമാണു പ്രതിസന്ധിക്കു കാരണമെന്നു പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.