''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മദ്യപിക്കാന്‍ പണം നല്‍കാത്തതിനാല്‍ ഫർണിച്ചർ വ്യാപാരിയെ കൊന്നു


കൊട്ടാരക്കര: ഉമ്മന്നൂരിൽ ഹാർഡ് വെയർ, ഫർണിച്ചർ വ്യാപാരിയായ പാറംകോട് ഓണോലിൽ കിഴക്കേക്കര വീട്ടിൽ എൽ.ബേബിയുടെ (74) മരണം കൊലപാതകമെന്നു തെളിഞ്ഞു. പ്രതി പരിസരവാസി കൊച്ചുപുത്തൻവീട്ടിൽ ആർ.രാഗേഷ് (28) പിടിയിലായി. മദ്യപിക്കാൻ പണം ചോദിച്ചു നൽകാത്തതിന്റെ വിരോധമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു.
ബേബിയുടെ പക്കൽ നിന്നു കവർന്ന പണവും സ്വർണമാലയും പൊലീസ് കണ്ടെടുത്തു. മിനിഞ്ഞാന്നു രാത്രി ഏഴരയോടെയാണു സംഭവം. പൂയപ്പള്ളി സ്റ്റേഷനിലെ കൊലപാതകശ്രമക്കേസിലെ പ്രതിയാണു രാഗേഷ്.
പൊലീസ് പറയുന്നത്: ബേബിയുടെ കടയിലെത്തി രാഗേഷ് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. ബേബി പണം നൽകിയില്ല. ഇതോടെ രാഗേഷ് ക്ഷുഭിതനായി ബേബിയോട് അപമര്യാദയായി സംസാരിച്ചു വഴക്കിട്ടു. പിന്നീടു കടയിൽ നിന്നും പോയ രാഗേഷ് തിരിച്ചെത്തി കൊലപ്പെടുത്താൻ ഇഷ്ടികയുമായി സമീപം കാത്തുനിന്നു. പരിസരവാസികളുടെ ശബ്ദം കേട്ടതോടെ ഇഷ്ടിക ഉപേക്ഷിച്ചു വീട്ടിൽ പോയി. വസ്ത്രം മാറി തിരികെയെത്തിയ രാഗേഷ് കടയിൽ അതിക്രമിച്ചു കയറി മേശയിൽ നിന്നു പണം കൈവശപ്പെടുത്തി.   ബേബി ചെറുത്തു.
തുടർന്നു പിടിവലിയായി. ബേബിയെ തള്ളി താഴെയിട്ട ശേഷം വലിച്ചിഴച്ചു കടയുടെ പിൻഭാഗത്തേക്കു കൊണ്ടുപോയി. ബേബിയുടെ മുണ്ട് ഉപയോഗിച്ചു കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാലയും കവർന്നു. കൊലപാതകം നടത്തിയ ശേഷം പരിസരത്തെ കുളത്തിലിറങ്ങി കുളിച്ചു. തെളിവ് നശിപ്പിക്കാനാണു കുളിച്ചതെന്നാണു മൊഴി. മോഷ്ടിച്ച സ്വർണമാല കുളത്തിന്റെ പരിസരത്തെ പൊത്തിൽ ഒളിപ്പിച്ചു. സ്വന്തം വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണു പൊലീസ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച പണം കണ്ടെടുത്തു.
പൊലീസിന്റെ സമയോചിത ഇടപെടലിലാണു പ്രതി പിടിയിലാവാൻ കാരണം. വിവരം അറിഞ്ഞ ഉടൻ എസ്പി ബി.അശോകന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ജെ.ജേക്കബിന്റെ നേതൃത്വത്തിൽ സിഐ ഒ.എ.സുനിൽ, എസ്ഐമാരായ സി.കെ.മനോജ്, അരുൺ, എസ്.ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തി. രാഗേഷിനെ റിമാൻഡ് ചെയ്തു. ബേബിയുടെ സംസ്കാരം ഇന്ന് 12ന് ചെപ്ര മത്തായിമുക്ക് മാര്‍ത്തോമ്മാ പള്ളിയിൽ.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.