
പത്തനാപുരം : പട്ടാഴി ചന്തയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പട്ടാഴി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാത്തതിനാല്‍ നാട്ടുകാരും വ്യാപാരികളും വലയുന്നതായി നേതാക്കള്‍ പറഞ്ഞു.
ചന്തയിലെയും പരിസരത്തെ ചിലരും തള്ളുന്ന മാലിന്യം ദുര്‍ഗന്ധം പരത്തിയിട്ട് നാളേറെയായി. മഴക്കാലമായതിനാല്‍ പ്രദേശം പകര്‍ച്ചവ്യാധിഭീഷണിയിലാണ്. എന്നാല്‍ മാലിന്യം നീക്കാന്‍ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരേയായിരുന്നു പ്രതിഷേധമെന്ന് സമരക്കാര്‍ അറിയിച്ചു. ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് അധികൃതര്‍ അറിയിച്ചതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു,
കെ.എസ്.യു. മുന്‍ സംസ്ഥാന സെക്രട്ടറി എം.സാജുഖാന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറി യദുകൃഷ്ണന് എം.ജെ. അധ്യക്ഷത വഹിച്ചു. റിജു കെ.െജയിംസ്, സുബിന് പന്തപ്ലാവ്, സിബിന്, ശ്യാംലാല്‍, വിഷ്ണു, റിനോ, സാദത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ