''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മന്ത്രിയുടെ നാട്ടിലേക്കുളള ബസ് സർവ്വീസ് നിർത്തി.പാർട്ടിക്കാർ സമരവുമായി ഡിപ്പോ ഉപരോധിച്ചു.


കുളത്തൂപ്പുഴ: പ്രദേശിക ബസ് സർവ്വീസുകളോട് അവഗണനകാട്ടുന്ന കെ.എസ്.ആർ.ടി.സി കുളത്തൂപ്പുഴ ഡിപ്പോ അധികൃതരുടെ നടപടിക്കെതിരെ സി.പി.എെ യുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ ഡിപ്പോ ഉപരോധിച്ച് എെ.സിയെ തടഞ്ഞു വച്ചു. വനം മന്ത്രി കെ.രാജുവിൻെറ നാടായ ഏരൂർ നെട്ടയത്തേക്കുളള സർവ്വീസ് മുടക്കിയതിൽ പ്രതിക്ഷേധിച്ചാണ് അവിടുത്തെ സി.പി.എെ പ്രവർത്തകർ സമരവുമായ് കുളത്തൂപ്പുഴയിൽ എത്തി ഡിപ്പോ ഉപരോധിച്ചത്.

കുളത്തൂപ്പുഴയിൽ നിന്ന് അഞ്ചലിലേക്കും അവിട നിന്ന് ഏരൂർ നെട്ടയം വഴി അഞ്ചൽ എത്തി മടങ്ങുതരത്തിൽ സഞ്ജമാക്കിയിരുന്ന ജനകീയ സർവ്വീസ് ഡിപ്പോ അധികൃതർ ഏറെ നാളായ മുടക്കുന്നതെന്നാണ് സമരക്കാരുടെ പരാതി. വിദ്യാർത്ഥികൾക്കും, വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്നവർക്കും ഏറെ പ്രയോജനകമായിരുന്ന സർവ്വീസ് മന്ത്രിയുടെ നിർദ്ധേശപ്രകാരമാണ് ഏറെ നാൾ മുമ്പ് തുടക്കമായത് എന്നാൽ സർവ്വീസ് കൃത്യമായി നടത്താതെ മുടക്കുന്നതാണ് സമരക്കാരെ ചൊടുപ്പിച്ചത്. രാവിലേയും വൈകിട്ടും ഉൾപ്രദേശമായ നെട്ടയത്ത് എത്തിച്ചേരാൻ ജനങ്ങൾക്ക് ഏറെ സഹായകരമായിരുന്ന ബസ് കഴിഞ്ഞ പത്ത് ദിവസമായി എത്തുന്നില്ല. അതോടെയാണ് സി.പി.എെ ഏരൂർ ലേക്കൽ കമ്മി അംഗം മനോജ് ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷൻ, എ.എെ.വൈ.എഫ് വില്ലേജ് കമ്മിറ്റി അംഗം ജിത്തു എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സന്ധ്യക്ക് ഡിപ്പോ ഉപരോധിക്കുകയായിരുന്നു.
കുളത്തൂപ്പുഴ പൊലീസ് എത്തി സമരക്കാരും ഡിപ്പോ അധികൃതരുമായ് ചർച്ച നടത്തി തൊട്ടടുത്ത ദിവസം മുതൽ സർവ്വീസ് പുനസ്ഥാപിക്കാം എന്ന ഉറപ്പിൻ മേലാണ് സമരം അവസാനിപ്പിച്ചത്. അതേസമയം സർവ്വീസ് നടത്തുന്നതിനാവശ്യമായ ടയറുകൾ ലഭ്യമല്ലന്നും അതിനാൽ പലബസ്സുകളും കട്ടപുറത്താണന്നുമാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.