''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍


പത്തനാപുരം: കൊല്ലം പത്തനംതിട്ട ജില്ലകളിലായി നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. പിറവന്തൂര്‍ താന്നിമൂട്ടില്‍ മിന്നല്‍ എന്നു വിളിക്കുന്ന അജ്മല്‍, കൂടല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ ബിനു ഭവനത്തില്‍ അഖില്‍ എന്നിവരെയാണ് കൂടല്‍ എസ്.ഐ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പത്തനാപുരം ചേലക്കോട് നൗറില്‍ മന്‍സില്‍ ഹസന്റെ വീട്ടില്‍ നിന്ന് ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും സ്കൂട്ടറും മഞ്ചള്ളൂരില്‍ നിന്ന് പെട്ടിഓട്ടോയും വര്‍ക്ക്ഷോപ്പില്‍ നിന്ന് വെല്‍ഡിംഗ് മിഷ്യനും ഇവര്‍ കവര്‍ന്നിരുന്നു. കലഞ്ഞൂര്‍, കൂടല്‍, പുന്നല ഭാഗങ്ങളിലെ വീടുകളില്‍നിന്ന് റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച കേസുകളിലും ഇവര്‍ പ്രതികളാണ്. കൈയില്‍ ചാക്കുകളുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
പകല്‍ സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ കറങ്ങി നടന്ന് മോഷണത്തിന് സൗകര്യപ്രദമായ വീടുകള്‍ നോക്കി വയ്ക്കുന്നതാണ് ഇവരുടെ രീതി. ആള്‍ താമസമില്ലാത്ത വീടുകളും സ്ഥാപനങ്ങളുമാണ് ഇവര്‍ കൂടുതലും ലക്ഷ്യമിടുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.