''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം നഗരത്തിലെ മാലിന്യ സംസ്കരണം നോക്കു കുത്തി


പത്തനാപുരം: പത്തനാപുരം നഗരത്തിലെ മാലിന്യ സംസ്കരണ പദ്ധതികളെല്ലാം നിലച്ചതോടെ ജനങ്ങള്‍ ദുരിതത്തിന് നടുവില്‍. നഗരഹൃദയത്തില്‍ മലപോലെ ഉയരുന്ന
മാലിന്യം കാരണം മൂക്ക് പൊത്താതെ നടക്കാനാകാത്ത സ്ഥിതിയാണ്. പൊളിച്ച്‌ മാറ്റിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ സ്ഥലത്താണ് സ്ഥിതി ഏറെ ദയനീയം. പൊതുമാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്തിട്ട് ആഴ്ചകള്‍ പിന്നിട്ടു. മത്സ്യ, മാംസാവശിഷ്ടങ്ങള്‍ കുന്നുകൂടി പുഴുവരിച്ചതിനാല്‍ പകര്‍ച്ചാവ്യാധി ഭീഷണിയും ഏറെയാണ്.
മാലിന്യ സംസ്കരണത്തിനായി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും എല്ലാം കടലാസിലൊതുങ്ങി. മാലിന്യം നീക്കത്തിന് ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതും സംസ്കരണത്തിനായി പ്രത്യേക സ്ഥലം കണ്ടെത്താന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്നം. എസ്.എഫ്.സി.കെയുടെ പറങ്കിമാംതോട്ടത്തിലും പഞ്ചായത്തിന്റെ നീലിക്കോണത്തെ വസ്തുവിലും മാലിന്യ നിക്ഷേപത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പല തവണ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സാന്നിധ്യത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നെങ്കിലും പ്രശ്നം കീറാമുട്ടിയായി തന്നെ നിലനിന്നു.
മാര്‍ക്കറ്റിനുള്ളില്‍ ബയോഗ്യാസ് പ്ലാന്റും ജൈവവള നിര്‍മ്മാണത്തിനായി എയ്റോബിക് പ്ലാന്റും സ്ഥാപിച്ചെങ്കിലും ഇതും ഫലപ്രദമായില്ല. മാര്‍ക്കറ്റിലെ വ്യാപാരികള്‍ അതത് വ്യാപാരശാലകളിലെ മാലിന്യങ്ങള്‍ സ്വയം നീക്കംചെയ്യണമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും നിര്‍ദേശം നല്‍കിയെങ്കിലും അതും പ്രായോഗികമായില്ല. മാലിന്യനീക്കത്തിനായി മാത്രം പ്രതിമാസം നാല്‍പ്പതിനായിരം രൂപയാണ് പത്തനാപുരം പഞ്ചായത്ത് ചെലവഴിക്കുന്നത്. ഇതും പാഴാകുന്ന നിലയാണ്. തങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും മാലിന്യ നീക്കത്തിന് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.