''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുറമ്പോക്കിൽ താമസിക്കുന്നവർക്കു പട്ടയം: ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ നിർദേശിക്കും


പത്തനാപുരം: കെഐപി കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്കു പട്ടയം അനുവദിക്കുന്നതിനു റവന്യൂ, ഇറിഗേഷൻ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ താലൂക്ക് വികസന സമിതി നിർദേശിക്കും. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് ഓഫിസിൽ ചേർന്ന വികസനസമിതിയോഗത്തിലാണു തീരുമാനം. പട്ടയം നൽകാൻ തീരുമാനമുണ്ടെങ്കിലും വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയും സർക്കാർ തീരുമാനത്തിലെ വ്യക്തതയില്ലായ്മയുമാണു നടപടികളിലെ കാലതാമസത്തിനു കാരണമെന്നാണു വിവരം.
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണു വികസന സമിതിയോഗം നിർദേശം മുന്നോട്ടുവച്ചത്. പത്തനാപുരം – കുര – കൊട്ടാരക്കര വഴിയുള്ള കെഎസ്ആർടിസി സർവീസുകളിൽ വിദ്യാർഥികൾക്കു കൺസഷൻ അനുവദിക്കണമെന്നു കെഎസ്ആർടിസിയോടു ആവശ്യപ്പെടും. അലക്കുഴി – അമ്പലനിരപ്പു വഴിയുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കണം. പിടവൂർ മുട്ടത്തു കടവു പാലത്തിനു സമീപത്തെ ഒരേക്കർ പിഡബ്ള്യുഡി പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ തഹസിൽദാർ ടി.സി.ബാബുക്കുട്ടി, ജില്ലാ പഞ്ചായത്തംഗം എസ്.വേണുഗോപാൽ, പത്തനാപുരം, പട്ടാഴി വടക്കേക്കര, വിളക്കുടി, തലവൂർ, പിറവന്തൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.