
പത്തനാപുരം: താലൂക്കാശുപത്രിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ ഭൂമാഫിയയെന്ന് ആരോപണം.കെട്ടിട നിര്‍മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 30 കോടി നഷ്ടപ്പെട്ടിരുന്നു.
ഏറെ സൗകര്യമുളള പിടവൂരിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥലത്ത് താലൂക്കാശുപത്രി നിര്‍മിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരേപോലെ തടസവാദവുമായി രംഗത്തുണ്ട്. കല്ലുംകടവ് തോടിന് സമീപത്തുളള സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍ സ്ഥലം വാങ്ങി അവിടെ താലൂക്കാശുപത്രി നിര്‍മിച്ചാല്‍ മതിയെന്നാണ് ഇവരുടെ വാദം. ഇതെ തുടര്‍ന്ന് പാര്‍ട്ടിയും എംഎല്‍എയും രണ്ട് തട്ടിലാണ്. വന്‍ സാമ്പത്തിക ഇടപെടീല്‍ മുന്നില്‍ കണ്ടാണ് ഇരു പാര്‍ട്ടികളുടേയും നീക്കമെന്നും ആക്ഷേപം ഉണ്ട്.
തലവൂര്‍ പഞ്ചായത്തിന്റെ പരിധിയിലാണ് രണ്ട് ഏക്കറോളം പിടവൂരിലെ ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം. നിലവിലുള്ള പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി വികസിപ്പിക്കാന്‍ ആവശ്യമായ സ്ഥലസൗകര്യമില്ല. പിടവൂര്‍ ബ്ലോക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആവശ്യമായ ഭൂമിയുള്ളതിനാല്‍ ഇവിടമാണ് ആശുപത്രിക്ക് അഭികാമ്യം. താലൂക്കിലെ എല്ലാ ഭാഗത്തുള്ളവര്‍ക്കും എത്താനുള്ള യാത്രാസൗകര്യവും അടിസ്ഥാനസൗകര്യവും ഇവിടുണ്ട്.
എന്നാല്‍ പുതിയ സ്ഥലം വാങ്ങാന്‍ അണിയറയില്‍ നടക്കുന്ന നീക്കങ്ങള്‍ സ്വകാര്യതാല്പര്യങ്ങള് സംരക്ഷിക്കാനാണെന്ന് പരാതിയുണ്ട്. പത്തനാപുരം പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് വീതി കൂട്ടി പാതയും പുനര്‍നിര്‍മിച്ച് കഴിഞ്ഞു.
താലൂക്ക് ആശുപത്രി പിടവൂരില്‍ സ്ഥാപിച്ചാല്‍ ഏറ്റവും മികച്ച ആശുപത്രിയാക്കുമെന്ന് എം എല്‍ എ പറയുന്നുണ്ട്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പത്തനാപുരത്ത് താലൂക്ക് ആശുപത്രിക്കായി സ്വകാര്യ വ്യക്തിയുടെ ഭൂമി കോടികള്‍ നല്കി വാങ്ങാനിരിക്കുന്നതിനിടെയാണ് എംഎല്‍എ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ