''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം താലൂക്ക് ആശുപത്രിയിൽ മുഴുവൻ സമയ ഒ.പി തുടങ്ങും


പത്തനാപുരം:താലൂക്ക് ആശുപത്രിയിൽ മുഴുവൻ സമയ ഒ.പി ആരംഭിക്കുന്നതിന് അടിയന്തര നടപടിയെടുക്കാൻ തീരുമാനം. ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫുകൾ എന്നിവരുടെ നിയമനം നടത്തി മുഴുവൻ സമയ ഒപി ആരംഭിക്കും. ജില്ലാതല അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ശ്രീഹരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു തീരുമാനം. നിലവിൽ വൈകിട്ട് ആറുവരെയാണ് ഒപി പ്രവർത്തിക്കുന്നത്.
ഇതാണു മുഴുവൻ സമയ ഒപിയായി മാറുക. ജൂൺ ആദ്യ ആഴ്ച കമ്യൂണിറ്റി ഹാളിൽ നിന്ന് യുഐടി സ്വന്തം കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റുകയും ഇവിടം താലൂക്ക് ആശുപത്രിയുടെ വാർഡാക്കി പ്രവർത്തനം മാറ്റുകയും ചെയ്യും. കമ്യൂണിറ്റി ഹാൾ ഏറ്റെടുക്കുന്നതോടെ കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി ആശുപത്രി വികസിപ്പിക്കും. ആശുപത്രിയിലേക്കാവശ്യമായ കൂടുതൽ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും എസ്റ്റിമേറ്റ് തയാറാക്കുന്നതിനും തീരുമാനമായി. രണ്ടു മാസത്തിനുള്ളിൽ മുഴുവൻ സമയ പ്രവർത്തനമുള്ള താലൂക്ക് ആശുപത്രിയായി ഉയർത്തുകയാണു ലക്ഷ്യമെന്നു ജില്ലാതല അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ശ്രീഹരി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ് മുഹമ്മദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.