''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ നായർ മഹാസമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി


പുനലൂർ:പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ നായർ മഹാസമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഇന്ന് മൂന്നിനു ചെമ്മന്തൂരിൽ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ സമ്മേളനം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. 61 വർഷമായി യൂണിയൻ പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന ആർ.ബാലകൃഷ്ണപിള്ളയെ സമ്മേളനത്തിൽ ആദരിക്കും. 144 കരയോഗങ്ങളിൽ നിന്ന് അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും.
19ന് ഉച്ചയ്ക്കു രണ്ടിനു താലൂക്ക് യൂണിയൻ ഓഫിസിനു മുന്നിൽ നിന്നു ചെമ്മന്തൂരിലേക്കു എൻഎസ്എസ് പതാകയും ആചാര്യൻ മന്നത്ത് പത്മനാഭന്റെ ഛായാചിത്രവുമായി ഗജവീരന്മാർ സഞ്ചരിക്കുമെന്നു യൂണിയൻ പ്രസിഡന്റ് ആർ.ബാലകൃഷ്ണപിള്ള, സെക്രട്ടറി ജി.അനിൽകുമാർ, വൈസ് പ്രസിഡന്റ് എം.ബി.ഗോപിനാഥപിള്ള എന്നിവർ പറഞ്ഞു.
ഗതാഗത ക്രമീകരണം
ഇന്ന് നടക്കുന്ന പത്തനാപുരം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നായർ സമ്മേളനവുമായി ബന്ധപ്പെട്ടു നഗരത്തിൽ ഗതാഗതപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു പൊലീസുമായി ചേർന്നു ക്രമീകരണങ്ങൾ ഒരുക്കിയതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ കുന്നിക്കോട് - പുനലൂർ എൻഎച്ച് റോഡിൽകൂടി വരുന്ന വാഹനങ്ങൾ എസ്എൻ കോളജ് ജംക്‌ഷനിലും പത്തനാപുരം – പനമ്പറ്റ റോഡിൽകൂടി വരുന്ന വാഹനങ്ങൾ പുനലൂർ റെയിൽവേ ക്രോസിനു സമീപവും അഞ്ചൽ - പുനലൂർ, തെന്മല - പുനലൂർ, പത്തനാപുരം - അലിമുക്ക് – പുനലൂർ റോഡിൽകൂടി വരുന്ന വാഹനങ്ങൾ പുനലൂർ പോസ്‌റ്റ് ഓഫിസ് ജംക്​ഷനിലും ആളുകളെ ഇറക്കി വാഹനങ്ങൾ മുൻകുട്ടി നിശ്ചയിച്ചിരിക്കുന്ന ഭാഗങ്ങളിൽ പാർക്ക് ചെയ്യുവാൻ ശ്രദ്ധിക്കണം. വാഹനങ്ങളിൽ നിന്ന് ഇറങ്ങുന്ന സമുദായാംഗങ്ങൾ കരയോഗത്തിന്റെ നേതൃത്വത്തിൽ പിടിച്ചിരിക്കുന്ന ബാനറിന്റെ കീഴിൽ നടന്നു ചെമ്മന്തൂർ മന്നം നഗറിൽ എത്തിച്ചേരണം.

വാഹന പാർക്കിങ് വലിയ വാഹനങ്ങൾ പുനലൂർ ചെമ്മന്തൂർ സമാജം വക സ്‌കൂൾ ഗ്രൗണ്ടിലും, ചെറിയ വാഹനങ്ങൾ പുനലൂർ മുനിസിപ്പാലിറ്റിയുടെ സമ്മേളന നഗറിനു സമീപമുള്ള ചെറിയ സ്റ്റേഡിയത്തിലും പാർക്ക് ചെയ്യുവാൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.