പ​ത്ത​നാ​പു​രം കേ​ന്ദ്ര​മാ​ക്കി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം


പ​ത്ത​നാ​പു​രം: താ​ലൂ​ക്കി​ന്‍റെ​യും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെയും ആ​സ്ഥാ​ന​മാ​യ പ​ത്ത​നാ​പു​രം കേ​ന്ദ്ര​മാ​ക്കി പു​തി​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യു​ള​ള ആ​വ​ശ്യം മാ​റി മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ​ല​ത​വ​ണ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ന​ട​പ്പി​ലാ​കു​ന്നി​ല്ല. പ​ത്ത​നാ​പു​രം കേ​ന്ദ്ര​മാ​ക്കി പു​തി​യ താ​ലൂ​ക്ക് നി​ല​വി​ല്‍ വ​ന്നി​ട്ടും ഉ​പ​ജി​ല്ല​യെ​ന്നാ​വ​ശ്യം സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.
അ​ടു​ത്ത അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ഇ​പ്പോ​ഴെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.​ പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ള്‍ പു​ന​ലൂ​ര്‍,കു​ള​ക്ക​ട , കൊ​ട്ടാ​ര​ക്ക​ര തു​ട​ങ്ങി​യ മൂ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ക​യാ​ണ്.
പി​റ​വ​ന്തൂ​ര്‍ ,പ​ത്ത​നാ​പു​രം,വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ള്‍ പു​ന​ലൂ​ര്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലും ത​ല​വൂ​ര്‍,പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ള്‍ കു​ള​ക്ക​ട​യി​ലും മേ​ലി​ല , വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ത് കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലു​മാ​ണ് .
നി​ല​വി​ലു​ള​ള സാ​ഹ​ച​ര്യ​ത്തി​ല്‍ ഓഫീ​സു​ക​ളി​ലെ​ത്താ​ന്‍ ര​ണ്ടും മൂ​ന്നും വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും വി​ദ്യാ​ര്‍​ത്ഥി​ക​ളും. സ​മീ​പ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​യ പു​ന​ലൂ​രി​ല്‍ ര​ണ്ടും കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ മൂ​ന്നും വീ​തം ഉ​പ​ജി​ല്ലാ ഓ​ഫീ​സു​ക​ള്‍ ഉ​ള​ള​പ്പോ​ഴാ​ണ് പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു ഓ​ഫീ​സ് പോ​ലും ഇ​ല്ലാ​ത്ത​ത്.​
പു​തി​യ താ​ലൂ​ക്ക് നി​ല​വി​ല്‍ വ​ന്ന​പ്പോ​ള്‍ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നെ​ങ്കി​ലും നാ​ല് വ​ര്‍​ഷം പി​ന്നി​ടു​മ്ബോ​ഴും ഉ​പ​ജി​ല്ല​യെ​ന്നാ​വ​ശ്യം വീ​ണ്ടും നീ​ണ്ട് പോ​കു​ക​യാ​ണ്.
ഇ​തി​ല്‍ മേ​ലി​ല​യി​ലേ​യും വെ​ട്ടി​ക്ക​വ​ല​യി​ലേ​യും സ്കൂ​ളു​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര ത​ന്നെ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് പി​റ​വ​ന്തൂ​ര്‍ ,പ​ത്ത​നാ​പു​രം,വി​ള​ക്കു​ടി, ത​ല​വൂ​ര്‍,പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 65 ഓ​ളം വ​രു​ന്ന സ്കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ത്ത​നാ​പു​രം കേ​ന്ദ്ര​മാ​ക്കി പു​തി​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ശ​മ്ബ​ള വി​ത​ര​ണ​മ​ട​ക്കം കം​പ്യൂ​ട്ട​ര്‍ ബി​ല്ല​ടി​സ്ഥാ​ന​ത്തി​ലേ​ക്ക് മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ന​ലൂ​ര്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ആ​ഫീ​സി​ലും ടെ​ക്സ്റ്റ് ബു​ക്ക് വി​ഭാ​ഗ​ത്തി​ലും ജീ​വ​ന​ക്കാ​ര്‍ അ​ധി​ക​മാ​ണ്.​ഇ​ത്ത​ര​ത്തി​ലു​ള​ള ജീ​വ​ന​ക്കാ​രെ ഇ​വി​ടേ​ക്ക് മാ​റ്റി​നി​യ​മി​ച്ചാ​ല്‍ മ​തി​യാ​കും.
ഒ​രു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​ഫീ​സ​ര്‍ നി​യ​മ​ന​വും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും മാ​ത്രം മ​തി​യെ​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​രി​ന് വ​ലി​യ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യും ഉ​ണ്ടാ​കി​ല്ല എ​ന്ന​തും ഉ​പ​ജി​ല്ല രൂ​പീ​ക​ര​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണ്. എ​ന്നാ​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ വേ​ണ്ട​ത്ര ഇ​ച്ഛാ​ശ​ക്തി കാ​ണി​ക്കാ​ത്ത​താ​ണ് ഉ​പ​ജി​ല്ലാ ആ​ഫീ​സ് യാ​ഥാ​ര്‍​ഥ്യ​മാ​കാ​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.