''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം മേഖലയില്‍ പ​ലി​ശ മാ​ഫി​യ സ​ജീ​വം


പ​ത്ത​നാ​പു​രം:​പു​തി​യ അ​ദ്ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി​യാ​കു​മ്ബോ​ള്‍ വ​ല​വി​രി​ച്ച്‌ പ​ലി​ശ​മാ​ഫി​യ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു.​ആ​വ​ശ്യ​ക്കാ​രെ ക​ണ്ട​റി​ഞ്ഞ് പ​ണ​മെ​ത്തി​ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ളു​ള്ള​ത്.​മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി സാ​ധാ​ര​ണ​ക്കാ​ര​നെ വ​ല​യി​ല്‍ കു​രു​ക്കും.
വ്യാ​പാ​രി​ക​ള്‍,ര​ക്ഷി​താ​ക്ക​ള്‍,സാ​ധാ​ര​ണ​ക്കാ​ര്‍ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ലും പ​ലി​ശ വി​ത​ര​ണ​ക്കാ​രു​ടെ കെ​ണി​യി​ല്‍​പെ​ടു​ന്ന​ത്.​പ​ത്ത​നാ​പു​ര​ത്തെ നി​ര​വ​ധി ചെ​റു​കി​ട വ്യാ​പാ​രി​ക​ള​ട​ക്കം പ​ണം പ​ലി​ശ​യ്ക്ക് കൊ​ടു​ക്കു​ന്ന​വ​രു​ടെ പി​ടി​യി​ലാ​​ണ്. വ്യാ​പാ​ര​ത്തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ലാ​ഭം പൂ​ര്‍​ണ്ണ​മാ​യും പ​ലി​ശ ന​ല്‍​കാ​ന്‍ മാ​ത്ര​മേ തി​ക​യു​ന്നു​ള്ളൂ​വെ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​
തു​ട​ര്‍​ന്ന് ഒ​രാ​ളു​ടെ ക​ടം വീ​ട്ടാ​ന്‍ അ​ടു​ത്ത ബ്ലേ​ഡു​കാ​ര​ന്‍റെ വ​ല​യി​ല്‍ കു​ടു​ങ്ങു​ന്നു. ഇ​ങ്ങ​നെ പ​ര​മ്ബ​ര തു​ട​രു​ന്ന​തോ​ടെ ക​ടം വാ​ങ്ങു​ന്ന​വ​രു​ടെ കു​ടും​ബം ബു​ദ്ധി​മു​ട്ടി​ലാ​കു​ന്നു .ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ പ​ത്ത​നാ​പു​ര​ത്തെ സ്റ്റേ​ഷ​ന​റി വ്യാ​പാ​രി പ​ലി​ശ മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.​
സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് നി​ര​വ​ധി​യാ​ളു​ക​ള്‍ ബ്ലേ​ഡ് മാ​ഫി​യ്ക്കെ​തി​രെ പ​രാ​തി​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു. ക​ട​ക്കെ​ണി മൂ​ലം മി​ക്ക കു​ടും​ബ​ങ്ങ​ളും നാ​ടു വി​ട്ടു പോ​കു​ക​യും വാ​ട​ക വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.
പണം കടംവാങ്ങിയവരെ ക​ബ​ളി​പ്പി​ച്ച്‌ വീ​ടും സ്ഥ​ല​വും ത​ട്ടി​യെ​ടു​ത്ത​വ​രും കു​റ​വ​ല്ല. മ​ത്സ്യ, പ​ച്ച​ക്ക​റി ഉ​ള്‍​പ്പെ​ടെ മാ​ര്‍​ക്ക​റ്റു​ക​ളി​ലെ ചെ​റു​കി​ട വ്യാ​പാ​രി​ക​ളും അ​ന്യ​ദേ​ശ​ത്ത് മ​ക്ക​ളെ വി​ട്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന ര​ക്ഷി​താ​ക്ക​ളു​മാ​ണ് ബ്ലേ​ഡ് മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ല്‍ അ​ക​പ്പെ​ടു​ന്ന​തി​ല്‍ അ​ധി​ക​വും.
പുലര്‍ച്ചെ സ​ജീ​വ​മാ​കു​ന്ന പ​ലി​ശ​ക്കാ​ര്‍ മ​ത്സ്യ വ്യാ​പാ​രി​ക​ള്‍​ക്കും മ​റ്റും പ​ണം ന​ല്‍​കും. വ​ന്‍​കി​ട മു​ത​ലാ​ളി​മാ​ര്‍ ബി​നാ​മി​യെ വ​ച്ചാ​ണ് പ​ലി​ശ​യ്ക്ക് പ​ണം ന​ല്കു​ന്ന​ത്.
ചി​ല​ര്‍ മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മൂ​വാ​യി​രം നാ​ലാ​യി​രം പ​ലി​ശ ന​ല്കി വാ​ങ്ങി​യശേ​ഷം പ​തി​നാ​യി​ര​വും അ​തി​ല​ധി​ക​വും വാ​ങ്ങി മ​റി​ച്ച്‌ ന​ല്കു​ന്നു. ചി​ട്ടി​യു​ടേ​യും സ്വ​ര്‍​ണ്ണപ​ണ​യ​ത്തി​ന്‍റെ​യും പേ​രി​ല്‍ ലൈ​സെ​ന്‍​സെ​ടു​ത്ത് ഫൈ​നാ​ന്‍​സു​ക​ള്‍ തു​റ​ന്ന​ശേ​ഷം പ​ലി​ശ​യ്ക്ക് പ​ണം ന​ല്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഗ്രാ​മ​ങ്ങ​ളി​ലും കോ​ള​നി​ക​ളി​ലും കേ​ന്ദ്രീ​ക​രി​ച്ച്‌ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും പ​ലി​ശ​ക്കാ​രും മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.​അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ പ​ലി​ശ​ക്കാ​രെ തേ​ടു​ന്ന​വ​ര്‍ അ​മി​ത പ​ലി​ശ ന​ല്കു​ന്ന​തി​ലൂ​ടെ കു​ടും​ബം ത​ക​ര്‍​ച്ച​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.​കു​ബേ​ര വ​ഴി ഇ​ത്ത​ര​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കൊ നി​ല​ച്ചി​ട്ട് നാ​ളു​ക​ള്‍ ഏ​റെ​യാ​കു​ന്നു.​കോ​ട​തി നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളു​മെ​ല്ലാം കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.