''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ‌ അമ്മയുള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍


തെന്മല: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ‌ അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കൊപ്പം 2017ൽ മൂന്നു മാസം താമസിച്ച ആളടക്കം മൂന്നുപേർക്കായി തിരച്ചിൽ ശക്തമാക്കി. തിരുവനന്തപുരം വിതുര വേമല തല്ലച്ചിറ തടത്തഴികത്തു വീട്ടിൽ സജി (സജീവ് – 23), പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി അജിത്ത്, പെൺകുട്ടിയുടെ പിതാവ്, പുളിയറയിലെ അയൽവാസി കറുപ്പസ്വാമി എന്നിവ‌രാണ് ഒളിവിലുള്ളത്. അറസ്റ്റിലായവരെ  ഇവർ താമസിച്ചിരുന്ന ആര്യങ്കാവ് കുളിർകാട്, പുളിയറ, ചെങ്കോട്ട എന്നിവിടങ്ങളിൽ ഇന്നലെ കൊണ്ടുപോയി തെളിവെടുത്തു.
 നേരത്തെ പോക്‌സോ കേസിൽ ജയിൽശിക്ഷ അനുഭവിച്ച മുഖ്യപ്രതി അജിത്ത് സംസ്ഥാനം വിട്ടതായാണു സൂചന. കേരള തമിഴ്നാട് അതിർത്തിയിൽ ഫാമിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ കാണാതായ കേസ് അന്വേഷിച്ച തെന്മല പൊലീസ് ചൊവ്വാഴ്ച രാത്രിയാണ് പീഡന വിവരം അറിഞ്ഞത്.
പെൺകുട്ടിയെ കാണ്മാനില്ല എന്നു മാതാവും ഫാമിന്റെ മേൽനോട്ടക്കാരനും ചേർന്നു തിങ്കളാഴ്ച പരാതി നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ പെൺകുട്ടി തിരിച്ചെത്തിയെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു മാതാവെത്തി. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തവെയാണു പീഡന വിവരം പുറത്തായത്. പൊലീസ് ചോദ്യം ചെയ്തതോടെ മാതാവിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി മാതാവിന്റെയും വളർത്തച്ഛന്റെയും അറിവോടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണു പൊലീസ് കണ്ടെത്തൽ.  റൂറൽ എസ്പി ബി.അശോകൻ, ഡി.വൈ.എസ്പി അനിൽകുമാർ, സി.ഐ സുധീർ, തെന്മല എസ്.ഐ വി.എസ്.പ്രവീൺ, എ.എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.