''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ന​ധി​കൃ​ത ഭൂ​മി കൈ​യേറ്റം വി​വാ​ദ​മാ​കു​ന്നു


പു​ന​ലൂ​ര്‍: പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ന​ധി​കൃ​ത ഭൂ​മി കൈ​യേറ്റം വി​വാ​ദ​മാ​കു​ന്നു. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ത്തി​ട്ട, ബ​ഥേ​ല്‍ പി​ട ന​ല്ലം ക​ളം റോ​ഡ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ മ​റ​വി​ല്‍ ആ​ണ് പ​ഞ്ചാ​യ​ത്തിന്‍റെ അ​ന​ധി​കൃ​ത ഭൂ​മി കൈ​യേറ്റം ന​ട​ന്നി​ട്ടു​ള്ള​ത്.
പ​ഞ്ചാ​യ​ത്തി​ലെ മു​ക്ക​ട​വ്- ന​ല്ലം​കു​ളം റോ​ഡ് വാ​ര്‍​ഡു​ക​ളി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ ഭൂ​മി പ​ഞ്ചാ​യ​ത്തി​ന്‍റേതാ​ണ് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ബ​ഥേ​ല്‍ പ​ടി - ന​ല്ലംക​ളം റോ​ഡി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ നീ​ള​വും നാ​ലു മീ​റ്റ​ര്‍ വീ​തി​യും ഉ​ണ്ടെ​ന്നും റോ​ഡ് ക​ട​ന്നു പോ​കു​ന്ന ഒ​രു കി​ലോ​മീ​റ്റ​ര്‍ വ​സ്തു​ക്ക​ള്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട് എ​ന്ന് പ​ഞ്ചാ​യ​ത്ത് അ​വ​കാ​ശ​പ്പെ​ടു​ന്ന വ​സ്തു​വി​ട്ടു ന​ല്‍​കി​യ​തോ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യോ വ​സ്തു ഉ​ട​മ​ക​ള്‍​ക്ക് പോ​ലും അ​റി​യി​ല്ല. ഇങ്ങനെയി​രി​ക്കെ റോ​ഡ് നി​ര്‍​മി​ച്ച​ത് ഏ​ത് സ​ര്‍​വേ ന​മ്ബ​റു​ക​ളി​ല്‍ കു​ടി​യാ​ണെ​ന്നോ, ആ​രു​ടെ വ​സ്തു ഏ​റ്റെ​ടു​ത്തു എ​ന്നോ എ​ത്ര ഏ​റ്റെ​ടു​ത്തെ​ന്നോ പോ​ലും അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ഇ​തി​നാ​യി വി​വ​രാ​വ​കാ​ശ പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് അ​സി.​ഡ​യ​റക്ടര്‍ എ​ന്നി​വ​ര്‍​ക്ക് കൊ​ടു​ത്ത ക​ത്തു​ക​ള്‍​ക്ക് ഇ​ത്ത​രം ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​ന്ന​താ​യി ഒ​രു രേ​ഖ​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല.
ക്ര​മ​ക്കേ​ടി​ന്റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തി​നെ തു​ട​ര്‍​ന്ന് പ​ല വ​സ്തു ഉ​ട​മ​ക​ളും ഇ​തി​നെ​തി​രെ മേ​ല​ധി​കാ​രിളെ ​സ​മീ​പി​ച്ചു ക​ഴി​ഞ്ഞു. വി​വ​രാവ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​യി​ല്‍ നി​ന്നും ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ ഒ​രേ സെ​ക്ച്ച്‌ ഉ​പ​യോ​ഗി​ച്ച്‌ ഒ​ന്നാം ഘ​ട്ടം, ര​ണ്ടാം ഘ​ട്ടം എ​ന്ന പേ​രി​ല്‍ ഒ​രേ സ്ഥ​ല​ത്ത് ചെ​യ്ത ജോ​ലി ര​ണ്ട് വ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്ള​വ​രു​ടെ പേ​രി​ല്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തെ​ന്നും റാ​മ്ബ് നി​ര്‍​മി​ച്ചു എ​ന്നും പ​റ​ഞ്ഞ് ഒ​രേ സ​മ​യ​ത്ത് ര​ണ്ടു വാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്ള​വ​രു​ടെ പേ​രി​ല്‍ മാ​റി​യി​രി​ക്കു​ന്ന​താ​യും കാ​ണു​ന്നു. ഈ ​റോ​ഡി​ലെ സെ​ക്ച്ച്‌ ക​ണ്ട് നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഈ ​വ​ഴി ക​ണ്ടു പി​ടി​ക്കാ​ന്‍ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ആ​ണ് ഇ​ന്ന്.
2017-18 പ​ദ്ധ​തി​യി​ലെ സെ​ക്ച്ച്‌ നേ​ര​ത്തെ ഫ​ണ്ട് വി​നി​യോ​ഗി​ച്ച പ​ദ്ധ​തി​യി​ലെ സെ​ക്ച്ചു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ല. അ​ധി​കാ​രി​ക​ളും മെ​മ്ബ​റും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഈ ​സാ​മ്ബ​ത്തി​ക ക്ര​മ​ക്കേ​ടി​നെ​തി​രെ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്ത് എ​ത്തി​ക്ക​ഴി​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും നെന്പറും ചേ​ര്‍​ന്ന് സ്വ​കാ​ര്യ ഭൂ​മി പൊ​തു സ്വ​ത്ത് ആ​ക്കി സാ​മ്ബ​ത്തി​ക ലാ​ഭ​ത്തി​നും മ​റ്റു​മാ​യി തി​ര​ക്കു​കൂ​ട്ടി ന​ട​ത്തി​യ ന​ട​പ​ടി​ക​ള്‍ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഇ​തി​നെ​തി​രെ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത് എ​ത്തി​ക്ക​ഴി​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.