''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒറ്റക്കല്‍ സ്വദേശിനിയുമായി പ്രണയ വിവാഹം നവവരനെ തട്ടിക്കൊണ്ട് വന്നതായി പരാതി അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍


തെന്മല:കോട്ടയത്ത് പ്രണയ വിവാഹത്തിന്റ പേരില്‍ നവവരനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി. കോട്ടയം സംക്രാന്തി സ്വദേശി കെവിന്‍ പി ജോസഫിനെയും ബന്ധു മാന്നാനം അനീഷിനെയും ആണ് രാത്രി രണ്ട്‌ മണിക്ക് തട്ടികൊണ്ട് പോയത്. മൂന്ന് കാറുകളില്‍ എത്തിയ അക്രമി സംഘം പ്രദേശത്ത്‌ ഭീകരാന്തരീക്ഷം സൃഷിടിച്ചു ആണ് തട്ടിക്കൊണ്ട് പോയത്.പരിഭ്രാന്തരായ ബന്ധുക്കളും നാട്ടുകാരും രാവിലെ ആറു മണിക്ക് ഗാന്ധിനഗര്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതിയുമായി എത്തി.എന്നാല്‍ പോലീസ്‌ പരാതി സ്വീകരിക്കുവാന്‍ തയ്യാര്‍ ആയില്ല എന്നു പറയുന്നു. തട്ടിക്കൊണ്ട് പോയ ബന്ധുവിനെ കോട്ടയത്ത് ഉപേക്ഷിച്ച്‌ പോയ അക്രമിസംഘത്തെക്കുറിച്ച്‌ കാര്യമായ അന്വേഷണത്തിന് ഇനിയും പൊലീസ് തയ്യാറായിട്ടില്ല. മാരകായുധങ്ങള്‍ എന്തിയ പത്തംഗ സംഘം ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം ഉപാധികളോടെ കോട്ടയത്ത് ഇറക്കി വിട്ട ബന്ധു അനീഷ്‌ പറഞ്ഞത് കെവിനേ പുനലൂരെക്ക് ആണ് കൊണ്ട് പോയി എന്നും പെണ്‍കുട്ടിയെ തിരിച്ചു എത്തിക്കാം എന്ന നിബന്ധനയോടെ ആണ് തന്നെ വിട്ടയച്ചതും എന്നാണു.
പ്രതിഷേധവുമായി തെന്മല ഒറ്റക്കല്‍ സ്വദേശിനിയായ വധു ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ തുടരുകയാണ്. തന്റെ സഹോദരനാണ് ആക്രമത്തിന് പിന്നിലെന്നും മൂന്നു വര്‍ഷം ആയി ഇരുവരും പ്രണയത്തില്‍ ആയിരുന്നു എന്നും മറ്റൊരു വിവാഹം നടത്താന്‍ വീട്ടുകാര്‍ ഉറപ്പിച്ചതോടെ കെവിനോപ്പം ഇറങ്ങി പോന്നു പെണ്‍കുട്ടി പറയുന്നു. മുമ്പും ഇതുപോലെ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും പറയുന്നു. വെള്ളിയാഴ്ച ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫീസിലാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍  കെവിന്‍ പത്തനാപുരത്ത്‌ വെച്ച് ചാടി രക്ഷപ്പെട്ടതായി അക്രമി സംഘം പോലീസിനെ അറിയിച്ചതായി സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനങ്ങളില്‍ ഒന്ന് ഞായറാഴ്ച രാത്രിയോടെ തെന്മല പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 
കാര്‍ ഇടമണ്‍ സ്വദേശി റിയാസ്‌ മന്‍സിലില്‍ ഇബ്രാഹിം കുട്ടിയുടെ ആണെന്ന് പോലീസ്‌ സ്ഥിരീകരിച്ചു.നീനുവിന്റെ മാതൃ സഹോദര പുത്രനായ ചിന്നു ശനിയാഴ്ച രാവിലെ കോട്ടയത്ത് പോകാന്‍ എന്നും പറഞ്ഞു കൊണ്ട് പോയ കാര്‍ രാത്രി തിരികെ എത്തിച്ചു എന്നും മറ്റു വിവരങ്ങള്‍ ഒന്നും അറിയില്ല എന്നുമാണ് പോലീസ്‌ കസ്റ്റഡിയിലുള്ള  ഇബ്രാഹിം കുട്ടിയുടെ മൊഴി.
പ്രതികള്‍ക്കായി തെന്മല പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.