''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓ​ട ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ല്‍: അ​പ​ക​ട​ക്കെ​ണി​യാ​യി പു​ല​മ​ണ്‍ ക​വ​ല


കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ല്‍ പു​ല​മ​ണ്‍ ക​വ​ല​യി​ലെ ഓ​ട ന​വീ​ക​ര​ണം പാ​തി വ​ഴി​യി​ല്‍ നി​ല​ച്ചു. ഓ​ട നി​ര്‍​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി​ക​ളും മൂ​ടി ഇ​ള​ക്കി ഇ​ട്ടി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റി. വാ​ഹ​ന-കാ​ല്‍​ന​ട യാ​ത്ര​യും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ഇ​വി​ടെ ഇ​പ്പോ​ഴു​ള്ള​ത്. എം ​സി റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​എ​സ്ടി​പി പു​ല​മ​ണ്‍ ക​വ​ല​യി​ലെ ഓ​ട ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.
ഒ​രു മാ​സം മു​ന്‍​പ് പ​ണി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന ജോ​ലി​ക​ള്‍ എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യി​ലാ​ണ്. ര​ണ്ടാ​ഴ്ച്ച​യാ​യി ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നു​മി​ല്ല. പ​ഴ​യ മൂ​ടി​ക​ള്‍ നീ​ക്കി അ​ട​ഞ്ഞു കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് പു​തി​യ മൂ​ടി​ക​ള്‍ സ്ഥാ​പി​ക്കാ​നും മൂ​ടി​ക​ള്‍ ഇ​ല്ലാ​തി​രു​ന്നി​ട​ത്ത് പു​തി​യ​വ സ്ഥാ​പി​ക്കാ​നു​മാ​യി​രു​ന്നു നീ​ക്കം.
ഈ ​ജോ​ലി​ക​ള്‍ കു​റ​ച്ചു ഭാ​ഗ​ത്തു മാ​ത്ര​മെ ന​ട​ന്നു​ള്ളു. പ​ല​യി​ട​ത്തും ഇ​ള​ക്കി മാ​റ്റി​യ മൂ​ടി​ക​ള്‍ അ​തേ പ​ടി കി​ട​ക്കു​ക​യാ​ണ്. ഇ​തു മൂ​ലം കാ​ല്‍​ന​ട​യാ​ത്ര അ​പ​ക​ട​ക​ര​മാ​കു​ന്ന സ്ഥി​തി​യു​ണ്ട്. ഓ​ട​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഖ​ര​മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​തെ​യാ​ണ് പു​തി​യ മൂ​ടി​ക​ള്‍ സ്ഥാ​പി​ച്ചു വ​രു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പു​തി​യ മൂ​ടി​ക​ള്‍ സ്ഥാ​പി​ച്ച​ത് അ​ശാ​സ്ത്രീ​യ​മാ​യി​ട്ടു​മാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​ല്‍ നി​ന്നും ഒ​ന്ന​ര​യും ര​ണ്ടും അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ്പാ​ത വൃ​ദ്ധ ജ​ന​ങ്ങ​ള്‍ ഇ​തു​മൂ​ലം ന​ട​പ്പാ​ത​യി​ല്‍ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു.
കോ​ണ്‍​ക്രീ​റ്റ് സ്ളാ​ബി​ല്‍ തീ​ര്‍​ത്ത മൂ​ടി​ക​ള്‍​ക്കു നി​ര​പ്പി​ല്ലാ​ത്ത​തു മൂ​ലം ആ​ളു​ക​ള്‍ ന​ട​ക്കു​മ്ബോ​ള്‍ തെ​ന്നി മാ​റു​ന്ന​തു പോ​ലെ​യു​ള്ള ശ​ബ്ദ​മു​യ​രു​ന്ന​തും കാ​ല്‍ ന​ട​യാ​ത്ര​ക്കാ​രെ ഭീ​തി​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തി ഭീ​ക​ര​മാ​യ സ്ഥി​തി ഉ​ണ്ടാ​യി​ട്ടു​ള്ള​ത് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ലാ​ണ്.
ഓ​ട നി​ര്‍​മാ​ണ​ത്തി​നാ​യി ഇ​വി​ടെ നീ​ള​ത്തി​ലും ആ​ഴ​ത്തി​ലും കു​ഴി​യെ​ടു​ത്തി​ട്ടി​ട്ട് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി. പ​ത്ത​ടി​യോ​ളം താ​ഴ്ച്ച​യും ഒ​ന്ന​ര മീ​റ്റ​റി​ല​ധി​കം വീ​തി​യു​മു​ള്ള നീ​ണ്ട കു​ഴി​യാ​ണി​ത്. കു​ഴി​യെ​ടു​ത്തി​ട്ട​ത​ല്ലാ​തെ മ​റ്റു ജോ​ലി​ക​ള്‍ ന​ട​ന്നി​ട്ടി​ല്ല. ന​ഗ​ര മ​ധ്യ​ത്തി​ലെ ഈ ​വ​ലി​യ കു​ഴി ഇ​പ്പോ​ള്‍ അ​പ​ക​ട​ക്കു​ഴി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു മൂ​ലം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത സ്തം​ഭ​നം എം​സി റോ​ഡി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു.
ഈ ​ഭാ​ഗ​ത്ത് കാ​ല്‍ന​ട​യാ​ത്ര​യും അ​സാ​ധ്യ​മാ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍റി​ലേ​ക്കു ബ​സു​ക​ള്‍​ക്ക് ക​യ​റി​യി​റ​ങ്ങു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​വി​ടെ ഓ​ട നി​ര്‍​മാ​ണം ന​ട​ത്തി അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ത്ത കെ​എ​സ്ടി​പി ന​ട​പ​ടി​യി​ല്‍ വ്യാ​പാ​രി​ക​ളും ഡ്രൈ​വ​ര്‍​മാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഓ​ട ന​വീ​ക​ര​ണം വൈ​കു​ന്ന​ത് എം​സി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍​ക്കും ത​ട​സ​മാ​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.