
പുനലൂർ:അടുക്കളമൂല - കോക്കാട് റോഡ് തകർന്നു കാൽനടയാത്ര പോലും ദുസ്സഹമായി. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ വെള്ളം കെട്ടിനിൽക്കുകയാണ്. റോഡ് വീതി കൂട്ടി പൂർണമായും ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. കഴിഞ്ഞ രണ്ടു വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും നിർമാണ പ്രവർത്തനം തുടങ്ങിയില്ല.
കൊട്ടാരക്കര, പുനലൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന ഈ പാത ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്രദമാണ്. കൊട്ടാരക്കര, പുനലൂർ, ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു നിരവധി വാഹനങ്ങൾ ഈ വഴി സർവീസ് നടത്തുന്നുണ്ട്. എത്രയും വേഗം റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ