
പുനലൂര്‍: ഡെങ്കിപനി ബാധിച്ച് ഒമ്പത് പേരെ പുനലൂര്‍ താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരെ അസുഖം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്തു. അഞ്ച് പേര് ഇപ്പോഴും ചികിത്സയിലാണ്.
പുന്നല, അഞ്ചല്‍, ചേകം, കുരുവിക്കോണം, വെഞ്ചേമ്പ് സ്വദേശികളാണ് ചികിത്സയില്‍ കഴിയുന്നത്. എലിപ്പനി ബാധിച്ച അഞ്ച് പേരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വേനല്‍ മഴയെ തുടര്‍ന്ന് റബര്‍ തോട്ടങ്ങളില്‍ കൊതുകുകള്‍ പെരുകിയതാണ് ഡെങ്കി പനി അടക്കമുളള രോഗങ്ങള്‍ പടരാന്‍ കാരണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ഷാഹിര്‍ഷ അറിയിച്ചു.
ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും തോട്ടം ഉടമകള്‍ റബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ കമഴ്ത്തിവയ്ക്കാന്‍ തയ്യാറാകാത്തത് കാരണമാണ് കൊതുക് പെരുകുന്നത്. വന്‍കിട തോട്ടങ്ങള്‍ക്ക് പുറമേ ചെറുകിട തോട്ടങ്ങളിലും കൈതത്തോട്ടങ്ങളിലും കൊതുക് പെരുകുന്നു. സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാന്‍ തയ്യാറാകാത്ത തോട്ടം ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഏത് തരത്തിലുളള പനി പിടി പെട്ടാലും ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ