
പുനലൂര്‍: ദേശീയപാതയില്‍ ടിപ്പറിനും ജെസിബിയ്ക്കും ഇടയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികന് മരിച്ചു. വിളക്കുവെട്ടം ബിജോയ് ഭവനില്‍ മത്തായിക്കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ കെ.എസ്.ആര്.ടി.സി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഈ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും സ്കൂട്ടറില്‍ ഇന്ധനം നിറച്ചശേഷം സ്കൂട്ടര്‍ റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
ദേശീയപാതയില്‍ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് പണികള്‍ നടക്കുന്നതിനിടെ ഇവിടെ നിര്‍ത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്കും ടിപ്പറിനും ഇടയില്‍പ്പെട്ട് ഇയാള്‍ തല്‍ക്ഷണം മരിച്ചു. ടിപ്പര്‍ സ്കൂട്ടറില്‍ തട്ടിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. മരിച്ച മത്തായിക്കുട്ടി എക്സ് സര്‍വീസ് ജീവനക്കാരനായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലിസി. മക്കള്‍: ബിജോയ് മാത്യു (ജോര്‍ദാന്‍), ബിനിത മാത്യു. മരുമക്കള്‍: സൈജു, ലിന്സണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ