
പുനലൂര്‍: പുനലൂർ പോസ്റ്റോഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് ഹെൽത്ത് വകുപ്പിന്റെ നോട്ടീസ്. മലിനജലവും മറ്റും ഓടയിലൂടെ കല്ലടയാറ്റിലേക്കു ഒഴുക്കിയതിനാണ് നോട്ടീസ് നൽകിയത്.
ഹോട്ടലിന്റെയും സമീപത്തെ ബേക്കറിയുടെയും മാലിന്യങ്ങൾ ഠൗണിലൂടെ പോകുന്ന ഓടയിലേക്കാണ് നിക്ഷേപിച്ചിരുന്നത് ഇത് ഒഴുകി കല്ലടയാറിലേക്ക് എത്തി ശുദ്ധജലത്തെ വിഷമയമാക്കുന്നു.
പോസ്റ്റോഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ ബേക്കറിയുടെ ബോർമ്മയിൽ നിന്ന് ഉള്ള മലിന ജലവും കക്കൂസ് മാലിന്യവും അമ്പത് മീറ്റർ നാലിഞ്ച് പൈപ്പ് ഇട്ട് പുനലൂർ ജോസ് ടെക്സ്റ്റയിൽസിന് സമീപത്തു കൂടി ഓടയിലേക്ക് വർഷങ്ങളായി ഒഴുക്കി വിടുകയാണന്ന് പൊതു പ്രവർത്തകനായ എ.കെ നസീർ ചൂണ്ടിക്കാട്ടി.
ആരുടെയുടെ കണ്ണിൽപ്പെടാതിരിക്കാൻ കറുത്ത പെയിന്റ് പൈപ്പിൽ പൂശിയാണ് ഇതു ചെയ്തിരിക്കുന്നതെന്ന് നസീർ മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ ഇതു പലതവണ പുനലൂർ മുൻസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും എടുത്തില്ലായെന്നു എ. കെ നസീർ ആരോപിച്ചു.
മാലിന്യം ഓടയിൽ കെട്ടിക്കിടക്കുന്നത് മൂലം രൂക്ഷമായ ദുര്‍ഗന്ധമാണ്. സമിപത്തെ വ്യാപാര സ്ഥാപനങ്ങൾളിൽ എത്തുന്നവർക്കും സമീപത്ത് ബസ് കാത്ത് നിൽക്കുന്നവർക്കും അനുഭവപ്പെടുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ