കെ.എസ്.ആർ‌.ടി.സി ഡിപ്പോയുടെ വികസനത്തിനു തടസ്സമായ പഴയ കെട്ടിടം ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്നു പൊളിച്ചു മാറ്റാൻ ധാരണ


പുനലൂർ: കെ.എസ്.ആർ‌.ടി.സി ഡിപ്പോയുടെ വികസനത്തിനു തടസ്സമായ പഴയ കെട്ടിടം ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്നു പൊളിച്ചു മാറ്റാൻ ധാരണയായി. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.രാജുവിന്റെ പ്രതിനിധിയും നഗരസഭാ ഭരണാധികാരികളും കെഎസ്ആർടിസി അധികൃതരും തമ്മിൽ നടന്ന ചർച്ചയിലാണു തീരുമാനം. 60 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനു നേരത്തെ ധാരണയായെങ്കിലും ടൈൽ പാകുന്ന കരാറുകാർ കെട്ടിടം പൊളിക്കാതെ പണികൾ നടത്തിയ പശ്ചാത്തലത്തിലാണു പൊളിക്കാൻ തീരുമാനമായത്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.660 കോടി ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഡിപ്പോയിൽ മൂന്നാഴ്ച മുൻപാണു തുടങ്ങിയത്. ഡിപ്പോ യാർഡിൽ തറയോട് പാകാനും ഓഫിസ് സമുച്ചയത്തിനു മുകളിൽ സ്ത്രീകൾക്കായി വിശ്രമകേന്ദ്രം നിർമിക്കാനുമുള്ള പദ്ധതികളാണ് ഇവ. 80 ലക്ഷം രൂപ വീതമാണ് ഇതിന് ചെലവഴിക്കുന്നത്. മന്ത്രിയുടെ പ്രതിനിധിയും സിപിഐ പുനലൂർ മണ്ഡലം സെക്രട്ടറിയുമായ സി.അജയപ്രസാദും നഗരസഭാ ചെയർമാൻ എം.എ.രാജഗോപാലും കെഎസ്ആർടിസി അധികൃതരുമായി സംസാരിച്ചാണു കെട്ടിടം പൊളിക്കാൻ തീരുമാനമെടുത്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.