''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആർ.ടി.സി നവീകരണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതിൽ ആസൂത്രിതമായ ഗൂഢാലോചന വാർഡ് കൗൺസിലർ


പുനലൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതിൽ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നതായി വാർഡ് കൗൺസിലർ ജി.ജയപ്രകാശ് ആരോപിച്ചു. ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണു ബസ് സ്റ്റേഷനിലെ ഇപ്പോഴത്തെ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആയിരക്കണക്കിനു യാത്രക്കാർ ദിനംപ്രതി ദുരിതം അനുഭവിക്കുകയാണ്. പത്തനാപുരം, പത്തനംതിട്ട ഭാഗത്തേക്കും തെന്മല തമിഴ്‌നാട് ഭാഗത്തേക്കും പോകേണ്ടുന്ന യാത്രക്കാർ ബസ് സ്‌റ്റേഷന്റെ മുകൾ ഭാഗത്തു ദേശീയപാതയ്ക്കരികിൽ അതികഠിനമായ വെയിലേറ്റു വലയുകയാണ്.
കൊല്ലം ഭാഗത്തേക്കു പോകേണ്ടുന്ന യാത്രക്കാർ ദേശീയപാതയ്ക്കരികിൽ അതികഠിനമായ വെയിലേറ്റു വലയുകയാണ്. കൊല്ലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ചെമ്മന്തൂരിൽ യാത്ര അവസാനിപ്പിക്കാതെ പട്ടണത്തിന്റെ കിഴക്ക് ഭാഗം വരെ എത്തണമെന്ന നിർദേശം താലൂക്ക് വികസനസമിതി യോഗത്തിൽ വന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. കെഎസ്ആർടിസി ജംക്‌ഷനു സമീപമുള്ള വ്യാപാര കേന്ദ്രങ്ങളിലുള്ളവർ കൊടും വറുതിയിലാണ്.
പലരും വ്യാപാരകേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളെ വഞ്ചിക്കുന്ന സമീപനം അധികാരികൾ തുടരരുത്. സ്‌കൂളുകൾ തുറക്കുന്നതോടെ പട്ടണത്തിലെ ഗതാഗത സംവിധാനം മുഴുവൻ തകരാറിലാവും. മഴക്കാലം ആരംഭിക്കുന്നതോടെ പ്രദേശം ചെളിക്കുണ്ടായി മാറുകയും ചെയ്യും. അകാരണമായി നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപു കഴിയുന്നത്ര ഭാഗങ്ങളിൽ നിർമാണങ്ങൾ പൂർത്തീകരിച്ചു ഡിപ്പോയിൽ നിന്നു സർവീസുകൾ ആരംഭിക്കുന്നതിനു തയാറാവണമെന്നും ജി. ജയപ്രകാശ് ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.