''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പഴയകെട്ടിടങ്ങളും തകര ഷെഡും ഉൾപ്പെടെ പൂർണമായി നീക്കി പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ പണി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി


പുനലൂർ: പഴയകെട്ടിടങ്ങളും തകര ഷെഡും ഉൾപ്പെടെ പൂർണമായി നീക്കി പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ പണി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. പഴയ കെട്ടിടം പൊളിച്ചു നീക്കാതെ ടൈൽ പാകുന്നതിനു നീക്കം നടക്കുന്നുവെന്നും ഇതു ഡിപ്പോയുടെ വികസനത്തെ പിറകോട്ടടിക്കുമെന്നും അഭിപ്രായം ഉയർന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്മന്തൂരിലേക്കു സ്റ്റാൻഡിന്റെ പ്രവർത്തനം മാറ്റിയതോടെ കൊല്ലം ഭാഗത്തുനിന്നു വരുന്ന ബസുകൾ ചെമ്മന്തൂരിൽ യാത്ര അവസാനിപ്പിക്കുന്നു.
ബസുകൾ ടിബി ജംക്‌ഷനിൽ എത്തി തിരിഞ്ഞു പോകുന്നതിനു സൗകര്യം ഏർപ്പെടുത്തണമെന്ന് സഭ ആവശ്യപ്പെടുകയും പ്രമേയം പാസാക്കുകയും ചെയ്തു. കുളത്തൂപ്പുഴ തടി ഡിപ്പോ മതിൽ കെട്ടി തിരിക്കുന്നതിനുള്ള വനംവകുപ്പിന്റെ നടപടി അറുപതോളം കുടുംബങ്ങളുടെ വഴി തടസ്സപ്പെടുത്തുമെന്ന് ആക്ഷേപം ഉയർന്നു. കുളത്തൂപ്പുഴ ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെ നിയമനം, കുളത്തൂപ്പുഴ - തിരുവനന്തപുരം റോഡിലെ സോളർവേലി മാറ്റി സ്ഥാപിക്കൽ, റെയിൽവേ അടിപ്പാതയുടെ നടപടിയിലെ പുരോഗതി തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ജോബോയ് പെരേര അധ്യക്ഷത വഹിച്ചു. പുനലൂർ തഹസിൽദാർ പി.ഗിരീഷ്‌കുമാർ, തഹസിൽദാർ (എൽആർ) ആർ.എസ്.ബിജുരാജ്, മന്ത്രി കെ.രാജുവിന്റെ പ്രതിനിധി സി.അജയപ്രസാദ് എന്നിവരും പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.