''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭാ പ്രമാണം കാണാതായ സംഭവം ഇപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മിണ്ടാട്ടം ഇല്ല


പുനലൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിനു ഭൂസ്വത്തുക്കളുടെ പ്രമാണം നഗരസഭയില്‍ നിന്നും കാണാതായതിനെക്കുറിച്ച് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഇപ്പോള്‍ മിണ്ടാട്ടം ഇല്ല.നഗരസഭാ ഓഫിസിൽ നിന്നു വസ്തുക്കളുടെ പ്രമാണം കാണാതായതിൽ ദുരൂഹതയുണ്ട്.ആ ദുരൂഹത എന്താണ് എന്നറിയുവാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയും ഒപ്പം അധികാരവും ഉണ്ട്.ഒപ്പം കുറ്റവാളികള്‍ ആയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.
വർഷങ്ങളായി നഗരസഭ വിലനൽകിയും ദാനാധാരമായും ആർജിച്ച ഭൂമികളിൽ പലതും ഉദ്യോഗസ്ഥരുടെ വീടുകളിലെ മേൽവിലാസത്തിൽ പ്രമാണം എഴുതിയിട്ടുണ്ട്.
പതിറ്റാണ്ടുകളായിട്ടും ഇവ പോക്കുവരവു ചെയ്തു നഗരസഭയുടെ പേരിൽ ചേർക്കാഞ്ഞതും ഗൂഢലക്ഷ്യങ്ങൾ മൂലമാണെന്ന് ആരോപിച്ചു. നഗരസഭയുടെ പ്രമാണങ്ങൾ കൗൺസിൽ മുമ്പാകെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഡപ്യൂട്ടി ലീഡർ ജി.ജയപ്രകാശ് നൽകിയ കത്ത് കൗൺസിൽ യോഗം ചർച്ച ചെയ്തെങ്കിലും നഗരസഭാ സെക്രട്ടറി ആ കൗൺസിലിൽ പങ്കെടുത്തിരുന്നില്ല.
പ്രമാണം ഉൾപ്പെടെയുള്ള രേഖകൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണെന്നും അടുത്ത കൗൺസിൽ യോഗത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ശ്രമിക്കാമെന്നുമാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി നൽകിയത്.എന്നാല്‍ ഇതും എങ്ങും എത്തിയില്ല. നഗരസഭയുടെ ഏറ്റവും വിലപിടിപ്പുള്ള രേഖകൾ മോഷ്ടിക്കപ്പെട്ട സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നു ജി.ജയപ്രകാശ് ആവശ്യപ്പെട്ടു.എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല
നഗരസഭയുടെ കാഷ് ചെസ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന പ്രമാണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ട സംഭവത്തെപ്പറ്റി ഉന്നത തല അന്വേഷണം നടത്തണമെന്നു നഗരസഭാ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ആസൂത്രിതമായി തട്ടിപ്പു നടന്നുവെന്നു സംശയം ബലപ്പെട്ടതിനാൽ നഷ്ടപ്പെട്ട രേഖകൾ കണ്ടെത്താൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടാതെ നഗരസഭയുടെ കവാടത്തിൽ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി.
നഗരസഭയിൽ നിന്നു പ്രമാണം കാണാതായ സംഭവത്തിൽ അധികൃതർ മറുപടി പറയണമെന്നു ബി.ജെ.പി മുനിസിപ്പൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ ഏക്കർ കണക്കിനു ഭൂസ്വത്തുക്കളുടെ പ്രമാണം കാണാതായെന്ന ആരോപണം അതീവഗുരുതരമാണ്. മുനിസിപ്പൽ ചെയർമാനും മുനിസിപ്പൽ അധികൃതരും പൊതുജനങ്ങൾക്കു വ്യക്തമായ മറുപടി നൽകണം. എന്ന് ആവശ്യപ്പെട്ടു ബി.ജെ.പിയും നടത്തിയ സമരവും ഒക്കെ മുറക്ക് നടന്നു എങ്കിലും ഇതൊന്നും എങ്ങും എത്തിയില്ല.
അഴിമതി നടന്നു എന്ന് എല്ലാവര്ക്കും അറിയാം എന്നാല്‍ ഇപ്പോള്‍ കൊണ്‍ഗ്രസിനും ,ബി.ജെ.പിക്കും അതിനെക്കുറിച്ച് മിണ്ടാട്ടം ഇല്ല. ഇത്രയും വലിയ അഴിമതി നടന്നിട്ടും നഗരസഭാ ഉദ്യോഗസ്ഥര്‍ഉള്‍പ്പെട്ട അഴിമതി ആയതിനാല്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മ അന്വേഷണം അട്ടിമറിച്ചു എന്ന് വേണം കരുതാന്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.