''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​രി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ല്‍; പ്ര​തി​ഷേ​ധം വ്യാ​പ​കം


പു​ന​ലൂ​ര്‍‌: പു​ന​ലൂ​രി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ല്‍. പ്ര​തി​ഷേ​ധ​വും വ്യാ​പ​ക​മാ​കു​ന്നു. ന​ഗ​ര​ത്തി​ലെ ഓ​ട നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി. എ​ന്നാ​ല്‍ 30 മീ​റ്റ​ര്‍ ഓ​ട നി​ര്‍​മാ​ണം പോ​ലും ഇ​നി​യും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍‌​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഓ​ട നി​ര്‍​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ അ​പ​ക​ട​ങ്ങ​ളും വൈ​ദ്യു​തി മു​ട​ക്ക​വും അ​ടി​യ്ക്ക​ടി​യു​ണ്ടാ​കു​ന്നു​ണ്ട്.
ന​ഗ​ര​ത്തി​ലെ റോ​ഡു​വ​ക്കി​ല്‍ ജെ​സി​ബി​യും ടി​പ്പ​റും മ​റ്റും ശ്ര​ദ്ധ​യി​ല്ലാ​തെ നി​ര്‍​ത്തി​യി​ടു​ക​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്പ് വി​ള​ക്കു​വെ​ട്ടം സ്വ​ദേ​ശി മ​ത്താ​യി​ക്കു​ട്ടി ജെ​സി​ബി​ക്കും ടി​പ്പ​റി​നു​മി​ട​യി​ല്‍​പ്പെ​ട്ട് മ​രി​ക്കു​ക​യു​ണ്ടാ​യി. സ്കൂ​ട്ട​റി​ലെ​ത്തി‍​യ മ​ത്താ​യി​ക്കു​ട്ടി​യെ ടി​പ്പ​ര്‍ ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച്‌ പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തു​മൂ​ലം സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.. ഇ​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
പു​ന​ലൂ​ര്‍ കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. 20 ദി​വ​സ​ത്തോ​ള​മാ​യി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് പ​ണി​ക​ള്‍‌ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
ഡി​പ്പോ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തോ​ടെ ചെ​മ്മ​ന്തൂ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ല്‍ വ​രെ മാ​ത്ര​മാ​ണ് ബ​സു​ക​ള്‍ എ​ത്തു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​രെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. നി​ല​വി​ല്‍ കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ര്‍ ഒ​രു കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച്‌ ചെ​മ്മ​ന്തൂ​രി​ലെ​ത്തി​യാ​ണ് ബ​സ് ക​യ​റി പോ​കു​ന്ന​ത്.
ചെ​മ്മ​ന്തൂ​രി​ലെ​ത്തു​ന്ന ബ​സു​ക​ള്‍ പു​ന​ലൂ​ര്‍ ടി​ബി ജം​ഗ്ഷ​ന്‍ വ​രെ​യെ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റി തി​രി​കെ പോ​ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു.
എ​ന്നാ​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ല. ഇ​തു​കൊ​ണ്ട് ത​ന്നെ പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ വ​ല​യു​ക​യാ​ണ്. കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ ഉ​ള്‍​വ​ശം പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.
ഈ ​ഭാ​ഗം ന​വീ​ക​രി​ക്കാ​നാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. ഓ​ട നി​ര്‍​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ക്കു​ന്ന ന​ട​ക്കു​ന്ന നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ ന​വീ​ക​ര​ണ​ത്തി​ലെ കാ​ല​താ​സ​മ​വു​മെ​ല്ലാം യാ​ത്ര​ക്കാ​ര്‍​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​ക്കു​ന്ന​ത്.
പൊ​തു​നി​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​തി​നും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നും ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​യെ​ല്ലാ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് ഓ​ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​ലൂ​രി​ല്‍ ന​ട​ന്നു​വ​രു​ന്ന​ത്.
പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ ജെ​സി​ബി​യും ടി​പ്പ​റും അ​പ​ക​ട​ക​ര​മാം​വി​ധം ന​ടു​റോ​ഡി​ലി​ട്ട് തി​രി​ക്കു​ന്ന​തും അ​ന​ധി​കൃ​ത​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തും വ​ലി​യ അ​പ​ക​ട​ങ്ങ​ളാ​ണ് വ​രു​ത്തി വ​യ്ക്കു​ന്ന​ത്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ഗ​ത വ​രു​ത്തു​ക​യും പ​ണി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.