''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്വന്തമായി മന്ത്രി ഉണ്ടായിട്ടും രാഷ്ട്രീയ വടംവലിയില്‍ ആര്‍.ഡി.ഓഫീസ് പുനലൂരിന് നഷ്ടമാകുന്നു


പുനലൂര്‍:സ്വന്തമായി മന്ത്രി ഉണ്ടായിട്ടും ആര്‍.ഡി.ഓഫീസ് പുനലൂരിന് നഷ്ടമാകുന്നു. കഴിഞ്ഞവർഷം സർക്കാർ കേരളത്തിൽ അനുവദിച്ച പുതിയ ആറ് ആര്‍.ഡി. ഓഫീസുകളിൽ (കാസർഗോഡ്, തളിപ്പറമ്പ്, ഇരിങ്ങാലക്കുട, വടകര, നെടുമങ്ങാട്, പുനലൂർ ) കൊല്ലത്തിന് അനുവദിച്ചത് കൊല്ലത്തിന്റെ (പുനലൂർ) ഒഴികെ മറ്റുള്ളയിടങ്ങളിലേതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. കൊല്ലത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ പിടിവലികൾ മാത്രം നടക്കുന്നു. ഒരു തവണ സർക്കാർ അനുവദിച്ച പുനലൂർ ആര്‍.ഡി. ഓഫീസിപ്പോൾ ഫയലിൽ പോലുമില്ല. അത്രക്കുണ്ട് രാഷ്ട്രീയക്കളികൾ.കൊട്ടാരക്കര എം.എല്‍.എ ആരു തന്നെ ആയാലും അവിടെ വികസനം കൊണ്ട് ചെല്ലുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഏത് രാഷ്ട്രീയപ്പാര്‍ട്ടി ആയാലും കൊട്ടാരക്കര എം.എല്‍.എമാര്‍ക്ക് വ്യക്തമായ വികസന അജണ്ട ഉണ്ട്.അത് അവര്‍ മറ്റുള്ള സ്ഥലത്തെ കവര്‍ന്ന് അയാലും നടത്തുവാനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ട്. പുനലൂര്‍ എം.എല്‍.എക്ക് ഇല്ലാത്തതും ഈ ആര്‍ജ്ജവം ആണ് കൂടാതെ പുനലൂരിന് ഉള്ളതില്‍ പലതും നഷ്ടമായി എന്നുള്ളതാണ് ചരിത്രം.സി.പി.ഐയുടെ മന്ത്രി ഉള്ള പുനലൂരില്‍ സി.പി.എമ്മിലെ എം.എല്‍.എ ഭരിക്കുന്ന കൊട്ടാരക്കര ആര്‍.ഡി.ഓഫീസ് വരുന്നതിനെ പുനലൂര്‍ സി.പി.എം നേതാക്കള്‍ എതിര്‍ക്കുന്നില്ല എന്നാണു മനസിലാക്കാന്‍ കഴിയുന്നത്‌. പുനലൂര്‍ ആര്‍.ഡി .ഓഫീസ് നഷ്ടമായാല്‍ പുനലൂരെ എം.എല്‍.എ കൂടിയായ മന്ത്രിയുടെ പിടിപ്പുകേട് എന്ന് വേണം കരുതാന്‍.

കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നും അടിസ്ഥാന ജനവിഭാഗങ്ങൾ ഏറെ തിങ്ങിപാർക്കുന്ന ഒരിടം' കൊല്ലം ജില്ലയിലെ 23 ആദിവാസി ഊരുകളിൽ 21 എണ്ണവും ഇവിടെ
ഏറ്റവും വലിയ താലൂക്കും നിയോജകമണ്ഡലവും, ആദിവാസികളും, സാധാരണക്കാരും,തോട്ടം തൊഴിലാളികളും ഏറ്റവും കൂടുതലുമുള്ള സ്ഥലമായതിനാലും ജനങ്ങൾക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യവും, ഭൂമിശാസ്ത്രപരമായ സാധ്യതകളും കണക്കിലെടുത്തു അനുയോജ്യമായിട്ടും അര്‍ഹതയുണ്ടായിട്ടുമാണ് കഴിഞ്ഞ വർഷം സർക്കാർ ആര്‍.ഡി.ഓഫീസ് പുനലൂരിൽ അനുവദിച്ചത് . എന്നാൽ തീർത്തും രാഷ്ട്രീയപരമായ നീക്കങ്ങളിലൂടെ മലയോര മേഖലയിലെ സാധാരണകാരായ ജനങ്ങളെയാകെ വിഡ്ഢികള്‍ ആക്കി കൊണ്ട് ആര്‍.ഡി.ഓഫീസ് കൊട്ടാരക്കരയിൽ സ്ഥാപിക്കാനുള്ള ഗൂഢനീക്കള്‍ നടത്തുന്നത്. ഇത് ശരിക്കും ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ് .
പുനലൂരിൽ ആര്‍.ഡി.ഓഫീസിന് അനുയോജ്യമായ കെട്ടിടവും സൗകര്യങ്ങളും ടി.ബി ജംഗ്ഷനിൽ ഉള്ള പി.ഡബ്ലിയു.ഡി യിൽ ഉണ്ട്. ഇത് എല്ലാവർക്കും അറിയുന്ന കാര്യവുമാണ്. എല്ലാവിധ സൗകര്യവുമുള്ള കെട്ടിടമുണ്ടായിട്ടും, തികച്ചും രാഷ്ട്രീയ താല്പര്യങ്ങൾ മാത്രം മുൻനിർത്തി ചെയ്യുന്ന ഇത്തരം പ്രവർത്തികൾ തീർത്തും ദുഖകരമാണ്.
ഇനി ഒന്ന്, എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യമാണ് കൊട്ടാരക്കരക്കാർ പ്രധാനമായും ആര്‍.ഡി.ഓഫീസ് അവിടെ സ്ഥാപിക്കണമെന്ന് പറയുന്ന കാരണങ്ങളിൽ പ്രധാനം, എന്നാൽ സത്യാവസ്ഥയോ എന്താണ് എന്ന് പരിശോധിക്കാം

അച്ചൻകോവിൽ - പുനലൂർ : 44
അച്ചൻകോവിൽ - കൊട്ടാരക്കര : 61

ആര്യങ്കാവ് - പുനലൂർ : 34
ആര്യങ്കാവ് - കൊട്ടാരക്കര : 51

കുളത്തുപ്പുഴ - പുനലൂർ : 31
കുളത്തുപ്പുഴ-കൊട്ടാരക്കര : 42

പത്തനാപുരം - പുനലൂർ : 13
പത്തനാപുരം - കൊട്ടാരക്കര : 16

കടക്കൽ - കൊട്ടാരക്കര : 29
കടക്കൽ - പുനലൂർ : 25

ഇനി,
കൊല്ലം - കൊട്ടാരക്കര : 27
പുനലൂർ - കൊട്ടാരക്കര : 17
പുനലൂർ -കൊല്ലം : 44

ഈവിവരങ്ങൾ നോക്കിയിട്ടു വായനക്കാര്‍ പറയൂ .പുനലൂർ ആണോ ? കൊട്ടാരക്കര ആണോ ? ഏവർക്കും എത്തിച്ചേരാൻ സൗകര്യം എന്ന്,
പണ്ട് മുതലേ അവഗണയുടെ പടുകുഴിയിലാണ് എല്ലാ കാര്യങ്ങളിലും പുനലൂരിന്റെ സ്ഥാനം. കെ.എസ്.ആര്‍.ടി.സി., കെ.എസ്.ഈ.ബി , കോടതികൾ,റൂറൽ എസ്.പി ഓഫീസ് അങ്ങനെ എല്ലാം കൊട്ടാരക്കര ആണ് അനുവദിച്ചത്. ആര്‍.ഡി. ഓഫീസ് അർഹതയുള്ള പുനലൂരിൽത്തന്നെ സ്ഥാപിക്കാനുള്ള നടപടികൾ എടുക്കാൻ പുനലൂരിലെ രാഷ്ട്രീയപാർട്ടികൾ, അത് സി.പി.ഐ., സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാര്‍ട്ടി ഏതുമാകട്ടെ രാഷ്ട്രീയ വൈരം മറന്ന് ഒറ്റക്കെട്ടായി നിൽക്കണം, ഇത് നമ്മുടെ നാടിൻറെ ആവശ്യമാണ്, ജനങ്ങൾക്കു വേണ്ടിയാണ്, കാരണം, അർഹതയും അനുയോജ്യവും പുനലൂർ ആണെന്ന് സത്യസന്ധമായി ഏവർക്കും അറിയുന്ന കാര്യമാണ്.എന്നിട്ടും രാഷ്ട്രീയ പിൻബലത്തിൽ അനർഹർക്ക് നൽകുന്ന ഈ ഏർപ്പാട് അവസാനിപ്പിക്കണമെന്നും അർഹരായ പുനലൂരിലേക്ക് ആര്‍.ഡി ഓഫീസ് വരുന്നതിന് വേണ്ടി പുനലൂരിലെ രാഷ്ട്രീയക്കാരുടെയും, സാമൂഹികപ്രവർത്തകരുടെയും ശക്തമായി ഇടപെടല്‍ ഈ വിഷയത്തില്‍ നടത്തുകയും ചെയ്യണം.

പുനലൂര്‍ പത്തനാപുരം താലൂക്കിലെ ജനങ്ങൾക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.