''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ കേന്ദ്രമായി അനുവദിച്ച റവന്യു ഡിവിഷന്റെ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തം


പുനലൂർ: ജില്ലയിൽ പുതുതായി പുനലൂർ കേന്ദ്രമായി അനുവദിച്ച റവന്യു ഡിവിഷന്റെ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഒപ്പം അനുവദിച്ച മറ്റെല്ലാ ആർ.ഡി.ഒ ഓഫിസുകളും പ്രവർത്തനം തുടങ്ങി. ഒരു ആർ.ഡി.ഒ, ഓരോ സീനിയർ – ജൂനിയർ സൂപ്രണ്ടുമാർ, ആറോളം ക്ലാർക്കുമാർ എന്നിവരാണ് ആദ്യഘട്ടത്തിൽ വേണ്ടത്. അച്ചൻകോവിൽ, ആര്യങ്കാവ്, റോസ്മല, കുളത്തൂപ്പുഴ, ചോഴിയക്കോട് തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങൾ നൂറിലധികം കിലോമീറ്റർ യാത്ര ചെയ്താണു കൊല്ലം ആർഡിഒ ഓഫിസിൽ എത്തുന്നത്.
കൊട്ടാരക്കര, ചടയമംഗലം, അച്ചൻകോവിൽ, റോസ്മല, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് എത്താനുള്ള ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണു പുനലൂർ എന്ന നിലയിലാണ് ഇവിടെ ആർഡിഒ ഓഫിസിനായി ആവശ്യം ഉയർന്നത്. പുനലൂർ കേന്ദ്രമാക്കിയ റവന്യു ഡിവിഷൻ ഫയലിൽ കയറിയതു പത്തനംതിട്ട ജില്ല രൂപീകരണം മുതലാണ്. അന്ന് ആർഡി ഓഫിസ് പുനലൂരിന് ആവശ്യപ്പെട്ടെങ്കിലും അടൂരിലും തിരുവല്ലയിലുമാണ് അനുവദിച്ചത്.
ജില്ലയുടെ വടക്കുകിഴക്കൻ അതിർത്തിയായ അച്ചൻകോവിലിൽനിന്നു കേരളത്തിന്റെ ഭാഗത്തു കൂടി പുനലൂരിലെത്താൻ 43 കിലോമീറ്ററും തെക്കുകിഴക്കൻ അതിർത്തിയായ ചോഴിയക്കോട്ടുനിന്നു പുനലൂരിലെത്താൻ 42 കിലോമീറ്ററുമാണു വേണ്ടത്. ചടയമംഗലത്തുനിന്ന് 25, കൊട്ടാരക്കരനിന്നു 18, പത്തനാപുരത്തു നിന്നു 13 കിലോമീറ്റർ ദൂരമാണു പുനലൂരിലേക്കുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ താമസിക്കുന്നതും ഇവിടെയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.