''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ആര്‍.ഡി ഓഫീസ്‌:സി.പി.ഐ ഭരിക്കുന്ന വകുപ്പിന്റെ ആര്‍.ഡി.ഓഫീസിനായി സി.പി.ഐ പുനലൂര്‍ മണ്ഡലം സമരത്തിന്

  • പുനലൂരില്‍  ഓഫീസ്‌ സ്ഥാപിക്കത്തതില്‍ ദുരൂഹത


പുനലൂർ: കഴിഞ്ഞ വർഷം പുനലൂരിൽ അനുവദിച്ച ആർ.ഡി ഓഫിസ് ഇനിയും വൈകിയാൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കർമ്മസമിതി രൂപീകരിച്ചു ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നു സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി. പുനലൂരിർ ആർ.ഡി ഓഫിസ് വേണമെന്ന ആവശ്യം വളരെ വർഷങ്ങൾക്കു മുൻപ് ഉയർന്നതാണ്. കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരുടെയും പിന്തുണയുമുണ്ടായിരുന്നു. കെ.രാജു മന്ത്രിയായപ്പോൾ ജനങ്ങളിൽ കൂടുതൽ പ്രതീക്ഷയുണ്ടാവുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായി പുനലൂരിലും ആർ.ഡി ഓഫിസ് അനുവദിക്കാൻ ധാരണയാവുകയും ചെയ്തു.
സ്ഥലം തീരുമാനിച്ചറിയിക്കാൻവേണ്ടി പുനലൂർ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നു. പുനലൂർ ടി.ബി ജംക്​ഷനിൽ സ്ഥലവും നിശ്ചയിച്ചിട്ട് ഒരു വർഷത്തോളമാകുന്നു. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല.
ആര്യങ്കാവ്, അച്ചൻകോവിൽ, ചോഴിയക്കോട്, കടയ്ക്കൽ, ചിതറ അടക്കമുള്ള മലയോര മേഖലയിലെ ജനങ്ങൾ ആർ.ഡി ഓഫിസുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുവേണ്ടി വർഷങ്ങളായി കിലോമീറ്ററുകൾ സഞ്ചരിച്ച് കൊല്ലത്ത് എത്തുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിലും ഓഫിസ് പ്രവർത്തനം ആരംഭിക്കാത്തതിലെ ദുരൂഹത ഒഴിവാക്കി ആർ.ഡി ഓഫിസ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.