പുനലൂരില്‍ ആധുനിക ശ്മശാനം പൂര്‍ത്തിയായി

പുനലൂര്‍ : മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതെ പുനലൂരില്‍ ഇനി ബുദ്ധിമുട്ടേണ്ട. നഗരസഭയുടെ നേതൃത്വത്തില്‍ തൊളിക്കോട്ട് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ശ്മശാനം പൂര്‍ത്തിയാക്കി.
നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാലിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച മൃതദേഹം സംസ്‌കരിച്ചുകൊണ്ട് ശ്മശാനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തന ഉദ്ഘാടനം നടക്കും. നഗരസഭയ്ക്ക് പുറത്തുനിന്നുള്ള മൃതദേഹങ്ങളും ഇവിടെ സംസ്‌കരിക്കാം. ശവസംസ്‌കാരത്തിന്റെ നിരക്ക് ശനിയാഴ്ചയിലെ നഗരസഭാ കൗണ്‍സിലില്‍ തീരുമാനിക്കും.
തൊളിക്കോട് വാര്‍ഡില്‍, തൊളിക്കോട് ജങ്ഷന് സമീപമുണ്ടായിരുന്ന പഴയ ശ്മശാനം നവീകരിച്ചാണ് ആധുനിക ശ്മശാനം സജ്ജമാക്കിയിരിക്കുന്നത്. ഒരുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മൃതദേഹം കത്തിക്കാന്‍ പാചകവാതകമാണ് ഉപയോഗിക്കുന്നത്.
ചെന്നൈയിലെ എസ്‌കോ ഫര്‍ണസ് ലിമിറ്റഡാണ് ശ്മശാനത്തില്‍ ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചത്. മൃതദേഹം സംസ്‌കരിക്കുമ്ബോള്‍ പുക വളരെക്കുറച്ചുമാത്രമേ ഉണ്ടാകൂ എന്നതാണ് പ്രത്യേകത. 30 മീറ്റര്‍ ഉയരത്തിലാണ് പുകക്കുഴല്‍ സ്ഥാപിച്ചിട്ടുള്ളത്.
രണ്ടുവര്‍ഷമായി പുനലൂരില്‍ ശ്മശാനം പ്രവര്‍ത്തിക്കുന്നില്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ഇവിടെനിന്ന് കൊല്ലം കോര്‍പ്പറേഷനിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇതേത്തുടര്‍ന്നാണ് പുതിയ സൗകര്യങ്ങളോടെ വാതക ശ്മശാനം സ്ഥാപിക്കാന്‍ നടപടിയെടുത്തത്.
പഴയ ശ്മശാനത്തിന്റെ കെട്ടിടഭാഗങ്ങള്‍ പൊളിച്ച്‌ വീതി വര്‍ധിപ്പിച്ചാണ് പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചത്. മൃതദേഹം ആചാരപ്രകാരം സംസ്‌കരിക്കാനും ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് കുളിക്കാനും വസ്ത്രം മാറാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓഫീസ് മുറി, ജീവനക്കാരുടെ വിശ്രമകേന്ദ്രം എന്നിവയുമുണ്ട്.
ചടങ്ങ് കാണാന്‍ എത്തുന്നവര്‍ക്കായി വിശ്രമസ്ഥലവും പൂന്തോട്ടവും ഇനി ഒരുക്കും. ചിതാഭസ്മം ലഭ്യമാക്കാനും സൗകര്യമുണ്ട്.
ശ്മശാനത്തില്‍ ട്രയല്‍ റണ്‍ നടത്തുമ്ബോള്‍ പ്രതിഷേധവുമായി വാര്‍ഡ് കൗണ്‍സിലറെത്തി. സി.പി.ഐ. നേതാവായ കെ.രാജശേഖരനാണ് പ്രതിഷേധം അറിയിച്ചത്. ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍ നിര്‍മിച്ച ആധുനിക ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നത് വാര്‍ഡ് കൗണ്‍സിലറും ഇടതുമുന്നണി പ്രതിനിധിയുമായ തന്നെ അറിയിച്ചില്ലെന്ന കാരണത്താലായിരുന്നു ഇത്. എന്നാല്‍ മൃതദേഹത്തിനുപകരം ഡമ്മി കത്തിക്കാനാണ് നിശ്ചയിച്ചിരുന്നതെന്നും സമയത്ത് മൃതദേഹം എത്തിയതിനാല്‍ അത് സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ രാജശേഖരനോട് വിശദീകരിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എല്ലാ ചട്ടങ്ങളും കൃത്യമായി പാലിച്ചാണ് ശ്മശാനം നിര്‍മിച്ചിരിക്കുന്നത്. അന്തരീക്ഷമലിനീകരണമോ ദുര്‍ഗന്ധമോ ഉണ്ടാകില്ല. സമീപവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധമാകും ശ്മശാനം പ്രവര്‍ത്തിക്കുക.

എം.എ.രാജഗോപാല്‍
നഗരസഭാ ചെയര്‍മാന്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.