''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ താലൂക്കാശുപത്രി പഠിപ്പിക്കുന്നത് :ഡോ:ഷാഹിര്‍ഷ

  • താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഷാഹിർഷയുടെ നേരെ വധ ശ്രമമോ ?
  • താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ഷാഹിർഷയുടെ കാറിന്റെ മുൻവശത്തെ ഇരുചക്രവും ഊരി വച്ചതാരാണ് ? 

പുനലൂര്‍ താലൂക്ക് ആശുപത്രി ഇന്നത്തെ രീതിയില്‍ ആകുവാന്‍ പിന്നിട്ട കനല്‍ വഴികളെക്കുറിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ഷാഹിര്‍ഷ എഴുതുന്നു.
ധാരാളം ചർച്ചകൾക്ക് പുനലൂർ താലൂക്ക് ആശുപത്രി നിമിത്തമായിട്ടുണ്ട് ...വർഷങ്ങളിലൂടെ ..... ഓരോ പുരസ്കാരങ്ങളിലുടെ ഇവിടം കടന്നു പോകുമ്പോഴും ഒത്തിരി ചോദ്യങ്ങൾക്കും പ്രതീക്ഷകൾക്കും ഈ താലൂക്കാശുപത്രി കാരണമായിട്ടുണ്ടു്, യഥാർത്ഥത്തിൽ എന്താണിവിടം:..? ഇവിടംനൽകുന്ന സന്ദേശമെന്താണ് ?
പണ്ട് മുതലേ എല്ലാ സർക്കാർ സംവിധാനങ്ങളും കേരളീയന്റെ പരമമായ, പ്രതീക്ഷയയിരുന്നു...... സർക്കാർ സ്കൂളുകൾ, സർക്കാർ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളജ്, സർക്കാർ ട്രാൻസ്പോർട്ട്: നേരെ പറയുന്നു സർക്കാർ ജോലി: !!! എല്ലാം .... എല്ലാം ......
പൊതു സ്ഥാപനങ്ങൾ,ജനങ്ങളുടെ പരമമായ വിശ്വാസ്യതയിൽ അങ്ങേയറ്റം നിലകൊള്ളുന്നു: '... .. എന്നാൽ ഈ അടുത്ത നാൾ വരെ അവിടേക്ക് കടന്നു ചെല്ലാൻ പൊതു സമൂഹം വിമുഖത കാട്ടിയിരുന്നു. ജനങ്ങൾക്ക് ഏറെ വിശ്വാസമുണ്ടായിരുന്നു .പൊതു സ്ഥാപനങ്ങളെ ജനങ്ങളിൽ നിന്ന് അടർത്തി മാറ്റിയതിൽ അവിടം കൈകാര്യം ചെയ്തിരുന്ന ഉദ്യേഗസ്ഥൻമാർക്ക് ഒരു നല്ല പങ്കുണ്ടായിരുന്നു എന്നു ഞാൻ കരുതുന്നു. പക്ഷേ അതിലുപരി നീചമായ, ക്രൂരമായ 'ദല്ലാള്‍' പണികളും ഉണ്ടായിരുന്നു. ഈ 'ദല്ലാള്‍മാർ ' നാമറിയാതെ നമ്മുടെ സ്വന്തം പൊതു സംവിധാനങ്ങളെ അവരുടെ താല്പര്യ കേന്ദ്രങ്ങളാക്കി മാറ്റി കൊള്ളലാഭവും, കൊല കൊല്ലി ചൂഷണവും മാത്രം ലക്ഷ്യം വച്ചുള്ള സമാന്തര സ്ഥാപനങ്ങളും അവരുടെ ദല്ലാൾമാരും നാടിന്റെ പൊതു സ്ഥാപനങ്ങളെ കാർന്നു തിന്നു തീർത്തു തുടങ്ങി. കാലങ്ങളായി പൊതുസംവിധാനങ്ങളെ ഭീഷണിയിലാഴ്ത്താനും അപകീർത്തിപ്പെടുത്താനും ക്ഷീണിപ്പിക്കാനും ഈ ദല്ലാളൻ ശ്രമിച്ചിരുന്നു.നാമറിയാതെ. ചരിത്രത്തിൽ എത്രയോ ഉദാഹരണങ്ങൾ ഇന്നും പൊതുസംവിധാനത്തിന്റെ തകർച്ചക്കായി ആയുധമൊരുക്കി കാത്തിരിക്കുന്ന എത്രയോ ഏജൻറുമാർ. പാറശാല താലൂക്കാശുപത്രിയിലും, പുനലൂർ താലൂക്കാശുപത്രിയിലും കുറച്ചുനാൾ മുമ്പു് പ്രശ്നങ്ങളുണ്ടാക്കിയവരുടെ പിന്നിൽ ഈ പ്രശ്നക്കാരായിരുന്നു എന്നു എല്ലാവർക്കുമറിയാവുന്ന സത്യം.
പക്ഷേ ഇന്ന് നമ്മൾ പലയിടത്തും കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പൊതുസ്ഥാപനങ്ങളിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പ്രശ്നാധിഷ്ഠിതമല്ല പലയിടത്തും അണിയറയിലുണ്ട് ഈ പ്രശ്നക്കാർ, ദല്ലാൾമാർ ഒരു ചെറു തീപ്പൊരിയേ കാട്ടുതീയാക്കിയെടുക്കുന്നതിൽ ഗൂഢമായ ഉദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ട് ഒടുവിൽ എല്ലാം എരിഞ്ഞു തീരുന്നു "അവർ ' കൊഴുത്ത് വീർക്കുന്നു.
പുനലൂർ താലൂക്കാശുപത്രി നൽകുന്ന പാഠവും അതാണ് എന്റെ കാറിന്റെ മുൻവശത്തെ ഇരുചക്രവും ഊരി വച്ചതാരാണ് ?
ഞാൻ പുനലൂർ താലൂക്കാശുപത്രിയിൽ ചാർജ്ജ് എടുക്കുന്നതു് 2010 ൽ ആണ് അന്നത്തെ ആശുപത്രിയുടെ ചിത്രങ്ങൾ ഒപ്പം ചേർക്കുന്നു.


അന്നത്തെ മലിനമായ സംവിധാനങ്ങളിൽ ആർക്കും പരാതിയില്ലയിരുന്നു!!!. ജനങ്ങൾക്കു് ഒരു എച്ചിൽ കഷണം കൊടുത്താൽ പോര സമൃദ്ധമായ സദ്യ തന്നെ നൽകണം അതായിരുന്നു 'പുനലൂർ മോഡൽ' ഈ നാടിന് നൽകിയ പാഠം. എല്ലാം മാറി വന്നു പുഴുവിൽ നിന്ന് പൂമ്പാറ്റയിലേക്ക്


പ്രതിദിനം 3000 ഓളം രോഗികൾ:!! അത്യാഹിത വിഭാഗത്തിൽ മാത്രം പ്രതിദിനം 1000 പേർ !!!..... ജില്ലകൾക്കപ്പുറം നിന്നുപോലും രോഗികൾ !! കേവലം 20 ഡോക്ടർമാർ മാത്രമേ ഉളളു എങ്കിലും ഓരോ ഡോക്ടറും 200 മുതൽ 300 വരെ രോഗികളെ നോക്കുന്നു തന്റെ മുന്നിലെത്തുന്ന അവസാന രോഗിയെ വരെ നോക്കി തീർത്തിട്ട് മാത്രം ഇരിപ്പിടം വിടുന്നവർ ജില്ലയിലെ അല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ ലാബ് സംവിധാനം. 80,000 ടെസ്റ്റുകൾ പ്രതിമാസം മൈക്രോബയോളജി ലാബ്. മറ്റൊരു മാതൃക'.... എല്ലാ സേവനങ്ങളും 24 മണിക്കൂറും,രോഗികൾക്ക് 2 നേരം സൗജന്യ ഭക്ഷണം,പ്രതിമാസം 1300 ഡയാലിസ്, ഇതിൽ വളരെ പരിമിതമായവ ഒഴികെ മറ്റെല്ലാം സൗജന്യമായി ....ഡൻറൽ ഒ.പി യിൽ പ്രതിദിനം 100 പേർ... ക്യാൻസര്‍ സെക്ഷനില്‍ പ്രതിമാസം 750 പേർ, പ്രതിമാസം 100 പ്രസവങ്ങൾ, സിസേറിയൻ നിരക്ക് WHO നിദ്ദേശിച്ചതിലും താഴെ:..... ജനങ്ങൾ ഇവിടേക്ക് ഒഴുകി എത്തുന്നതിന് ഇതിൽ കൂടുതൽ എന്തു വേണം?...


ഒരു താലൂക്കാശുപത്രി,പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെക്കാൽ തൊട്ടു് മുകളിൽ കൂടുതൽ ഗുണഭോക്താക്കൽ എത്തി തുടങ്ങി എല്ലാ സർക്കാർ ആശുപത്രികളിലും മാറ്റത്തിന്റെ ആവേശം എല്ലായിടത്തേക്കും കടത്തിവിടാൻ ജീവനക്കാർ കാവൽ നിൽക്കുന്നു.... രാവിലെ 4 മണി മുതൽ ' നേത്ര വിഭാഗത്തിലേക്കും, ഗർഭിണികളുടെ വിഭാഗത്തിലേക്കം, അസ്ഥി വിഭാഗത്തിലേക്കും, കുട്ടികളുടെ വിഭാഗത്തിലേക്കും ടിക്കറ്റിനായി എത്തുന്നത് സംസ്ഥാന ആരോഗ്യ വകുപ്പിന് ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ഈ ആവേശം നാട്' മുഴുവൻ പടരണം

തളിപ്പറമ്പ് വിദ്യാനികേതൻ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിലും ആലപ്പുഴയിലെ മേരി ഇമ്മാ കുലേറ്റ് സ്കൂളിലും അഡ്മിഷനായി തലേന്ന് രാത്രി മുതൽ രക്ഷിതാക്കൽ കാത്തുനിന്നു എന്നറിയുമ്പോൾ എനിക്കുണ്ടാകുന്ന ആഹ്ലാദം ചെറുതല്ല. എങ്കിലും പേടിക്കണം ഇത്തരം ഉയർത്തെണീക്കുന്ന സംവിധാനങ്ങൾക്കു് കത്തിവക്കാൻ പഴയ ദല്ലാളൻമാർ പുതിയ ആയുധങ്ങളുമായി കടന്നു വരും, വരുന്നു ഉറപ്പ് കാരണം അവൻ തടിച്ചു കൊഴുത്ത് മദിച്ച് നടക്കാർ ഈ ഭോജനം മലിനമാകണം..... കാത്തുകൊള്ളണം ഈ ഉണർവ്വിനെ..... സംരക്ഷിക്കപെടണം.... ആശുപത്രികൾ..വിദ്യാലയങ്ങൾ...പൊതുസ്ഥാപങ്ങൾ.... എല്ലാം......തീരുന്നില്ല......
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.