''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ താലൂക്ക് ആശുപത്രി പഠിപ്പിക്കുന്നത്‌ : ഡോ:ഷാഹിര്‍ഷ രണ്ടാംഭാഗം


തുടരുന്നു........
ഓർമ്മകൾ വിടാതെ ഒപ്പമുള്ളപ്പോഴാണ് '... ലക്ഷ്യം കെടാതെ തന്നെ നിൽക്കുന്നത് '.... സ്വാർത്ഥ മോഹികൾ ഒരു പാടുള്ള ഒരു നാട്ടിൽ ഓർമ്മകളുണ്ടായിരിക്കണം.''.....

2010ലാണ് പുനലൂർ താലൂക്കാശുപത്രിക്ക് ഒരു പുതിയ കെട്ടിടം എന്ന ആവശ്യം ഉണ്ടാകുന്നത് '...കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്ന്... അടിസ്ഥാന ജനവിഭാഗങ്ങൾ ഏറെ തിങ്ങിപാർക്കുന്ന ഒരിടം'... ജില്ലയിലെ 23 ആദിവാസി ഊരുകളിൽ 21 എണ്ണവും ഇവിടെ... മനുഷ്യൻ ആഹാരത്തിന് വേണ്ടി കൈ നീട്ടുന്ന വനകാഴ്ചകൾ...... അന്ന്....!!
പുനലൂരിലെ 6 സ്വകാര്യ ആശുപത്രികളിലും പ്രസവചികിത്സ പ്രധാന സ്പെഷ്യാലിറ്റി....!!ഒരു നെഞ്ചുവേദന വന്നാൽ 100 കിമി ലധികം സഞ്ചരിക്കേണ്ട ഗതികേടുള്ള മറ്റൊരു സ്ഥലം ചിലപ്പോൾ വിരളം....!! അവരുടെ ഏക ആ ശ്രയം..... ഉത്തരവാദിത്വം വലുതായിരുന്നു...
അന്ന് ചാർജ്ജ് എടുക്കുമ്പോൾ എല്ലാം 'വളരെ മികച്ചത്..., ' പ്രവർത്തിക്കാത്ത, വർഷങ്ങളായി മൂലക്കിട്ടിരുന്ന ഒരു അൾട്രാസൗണ്ട് മെഷീൻ പ്രവർത്തനനിരതമാക്കാൻ ബന്ധപ്പെട്ട ഏജൻസി വന്നു... പക്ഷേ ഒന്നും നടന്നില്ല.... പ്രസ്തുത മെഷിന്റെ ചങ്ക് എന്ന് കരുതാവുന്ന ഒരു ബോർഡ് മോഷണം പോയിരിക്കുന്നു....!! പുറമേ കണ്ടാൽ ഒരു കുഴപ്പവുമില്ല.... ഈ സംഭവത്തെ പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം എങ്ങനെ...? ആർക്ക് വേണ്ടി..? പിന്നിൽ ആര്? ലാഭം ആർക്ക്? തലങ്ങൾ പലതാണ്.... !! ജീവനക്കാർ, experts, മറ്റ് ലാബുകാർ എല്ലാവരും നന്നായി വേഷം കെട്ടിയ ഒരു സംഭവം... ഇതു ഒറ്റപ്പെട്ടതല്ല...
കരവാളൂർ എന്ന കൊച്ചു PHC യിൽ നിന്ന് എത്തിയ ഞാൻ ആദ്യമായി ഒന്ന് നടുങ്ങി:.... 2015-ൽ ഒരു ശിവനാടകത്തിലൂടെ ഞാൻ പുനലൂരിൽ നിന്ന് മാറ്റപ്പെട്ടു.... ശ്രദ്ധേയമായ രണ്ട് അപകടങ്ങൾ അന്ന് ഉണ്ടായി... പ്രധാന ജനറേറ്റർ പൊട്ടിത്തെറിച്ചു... ലാബിലെ ഇലക്ട്രൊളൈറ്റ് അനലൈസർ കേടായി....!! ജനറേറ്റർ ഓയിൽ കുറഞ്ഞ് പൊട്ടിയതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്... എന്നാൽ ഏകദേശം ഒരു വർഷം കഴിഞ്ഞു ശരിയാക്കിയെടുക്കാൻ... അപ്പോഴറിയുന്നു ജനറേറ്ററിന്റെ Exhaust അടഞ്ഞിരിക്കുകയായിരുന്നു എന്ന്... അതോ .....?. വീണ്ടും പഴയ ചോദ്യം.. ആര്? എന്തിന് ?...ഈ ഒരു ഭയം ഞങ്ങൾ പലർക്കുമുണ്ട്... വലിയ തോതിലുള്ള പോസ്റ്റ് ക്രിയേഷനും മുതൽ മുടക്കും മാറ്റങ്ങളുമാണ് ആരോഗ്യ വകുപ്പിൽ നടന്നുകൊണ്ടിരിക്കുന്നത്...സ്ഥാപനങ്ങൾ മാറുമ്പോൾ ഇത്തരം ചെയ്തികളും ഇല്ലാതാകണം....അതു കൊണ്ടാണ് ഞാൻ കഴിഞ്ഞ പോസ്റ്റിൽ കുറിച്ചത്."... ആശുപത്രികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം പ്രശ്നാധിഷ്ടിതമല്ല...,പ്രശ്നക്കാർ അണിയറയിലുണ്ടാവും'...... "
ആരോഗ്യ വകുപ്പിൽ കഴിഞ്ഞ 22 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന എന്റെ തിരിച്ചറിവുകളാണിത്....പുനലൂർ താലൂക്കാശുപത്രി പോലൊരു താലൂക്കാശുപത്രിയിലെ ലാബ് ടെസ്റ്റ്കളുടെ കോസ്റ്റ് വാല്യൂ (സ്വകാര്യ ലാബുകളുടെ 'നിരക്കിൽ) പ്രതിമാസം 35 മുതൽ 50 ലക്ഷം വരെയാണ്... അതായത് ഞങ്ങളുടെ ആശുപത്രി ലാബ് ഒരു മാസം അടച്ചിട്ടാൽ ,പ്രദേശത്തെ ലാബുകൾക്ക് കിട്ടുന്ന തുക....അതാണിത്...!!'ഊഹ കണക്കാണിത്....... എന്നാലും ഊഹിച്ചെടുക്കുക..... വരികൾക്കിടയിൽ വായിക്കാനൊരുപാടുണ്ട്..... ഇതിന് ഒരു പക്ഷേ ഞാൻ വലിയ വില കൊടുക്കേണ്ടി വരും ....അറിയാം.... പക്ഷേ പറയാതെ വയ്യ......2010-ൽ ഒരു കെട്ടിടം വന്നു.... യാഥാർത്ഥ്യമായില്ല::.... 2013 ലും വന്നു..... നടന്നില്ല... 2014 ൽ വീണ്ടും വന്നു..... ഒന്നും നടന്നില്ല..... പരാതിയോ ബഹളമോ യാതൊന്നുമില്ല....... അവസാനത്തെ പോലൊരു അവസരം.....അതാണിത്... നമ്മുടെ സ്വന്തം രാജു സാർ മന്ത്രിയായപ്പോൾ ,ഡോക്ടർ തോമസ് ഐസക് സാറും, ശൈലജ ടീച്ചർ മാഡവും, ആരോഗ്യ വകുപ്പും, നഗരസഭയും എല്ലാം ഒത്തു നേടിയെടുത്തു നാടിന് തന്ന പുതിയ മാണിക്യം..... ഇത് കാത്തു കൊള്ളണ്ടേ.....? | KIIFB യിലെ ആദ്യത്തെ കെട്ടിടം....ഒരു പക്ഷേ ആദ്യം പൂർത്തിയാകുന്ന കെട്ടിടവും ഇതായിരിക്കാം..... സർക്കാരിന്റെ,, KI|FB യുടെ, നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നിർമ്മാണം.....!!

ഇന്ന് INIKEL ചീഫ് എഞ്ചിനീയറുടെ സന്ദർശനമായിരുന്നു.... DGM ഉം പിന്നെ 15 ഓളം മറ്റ് എഞ്ചി്നീയർമാരും.... !!! ഒരു ചെറിയ വിഷയം മാത്രം ...പ്രധാന കവാടം,... അതിന്റെ Disigning... ഇതിന്റെ നിർമ്മാണത്തിലെ ഓരോ ഘടകങ്ങളും നൽകുന്ന ഊർജം ചെറുതല്ല.... ഉത്തരവാദിത്തവും....

ഇരുളിൽ പിറന്നു് വെളിച്ചത്തിലൂടെ ഇരുളിലേക്ക് തന്നെ പോകുന്നവരാണ് നമ്മൽഎല്ലാം.... ! എന്നാൽ ചിലർ വെളിച്ചത്തിന്റെ നാളുകളിലും ഇരുളിന്റെ മറവിൽ ഒത്തുചേരുന്നു...... ആയുധങ്ങൾ ഒരുക്കുന്നു.... പുനലൂർ മാതൃക എല്ലായിടവും അനുകരിക്കാൻ ശ്രമിക്കുന്ന ഈ നാളിൽ ..... ആ പഴയ പുനലൂർ സ്വപ്നം യാഥാർത്ഥ്യമാകണം.... ഇനി ശേഷിക്കുന്ന 488 ദിവസത്തിനുള്ളിൽ..... ഇരുട്ടിന്റെ ശക്തികളെ നമുക്ക് അവഗണിക്കാം...

തീരുന്നില്ല:..
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.