
പുനലൂര്‍ : പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ പുനലൂര്‍ തൂക്കുപാലം സുരക്ഷിതവും മനോഹരവുമാക്കുമെന്ന് സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി കെ.രാജു. ഇതിനായി മൊത്തം 18.80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാലത്തില്‍ ആരംഭിച്ചിട്ടുള്ള നവീകരണ ജോലികള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി .
പാലത്തില്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള ഇരുമ്പിന്റെ സാന്നിധ്യംമൂലം നിരന്തരശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ് ഈ സ്മാരകം. പ്രതിദിനം വളരെയധികം സന്ദര്‍ശകരാണ് പാലംകാണാന് എത്തുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി തൂക്കുപാലത്തിന്റെ കൈവരിയില്‍ ഇരുമ്ബുവല ഘടിപ്പിക്കും. ഇതിന് പുറമേ കൗണ്ടര്‍, സെക്യൂരിറ്റി ക്യാബിന്, ഇരിപ്പിടസൗകര്യം, പൂര്‍ണമായ ചായംപൂശല്‍, വൈദ്യുതീകരണം, കമ്ബകപലകയുടെ സംരക്ഷണത്തിന് കശുവണ്ടി എണ്ണ പുരട്ടല്‍ തുടങ്ങിയ പ്രവൃത്തികളും നടത്തും. കേടുവന്ന കമ്ബകപ്പലകകള് മാറ്റിസ്ഥാപിക്കുകയും ചെയ്യും-മന്ത്രി വിശദീകരിച്ചു.
പുരാവസ്തു വകുപ്പ് എന്‍ജിനീയര്‍ എസ്.ഭൂപേഷ്, സി.പി.ഐ.യുടെ പുനലൂര്‍ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ