''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വൃദ്ധമാതാവിന് വീട് നല്‍കി പുനലൂര്‍ ജനമൈത്രി പൊലിസ് മാതൃകയായി


പുനലൂര്‍: ബന്ധുക്കള്‍ ഉപേക്ഷിച്ച വികലാംഗയും വിധവയുമായ വൃദ്ധയ്ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കി പുനലൂര്‍ ജനമൈത്രി പൊലിസ് മാതൃകയായി.
അഷ്ടമംഗലം പുത്തനേത്ത് വീട്ടില്‍ പരേതനായ ശശിധരന്റെ ഭാര്യ ഭവാനിഅമ്മയ്ക്കാണ് (65) പൊലീസ് തുണയായത്. മക്കള്‍ ഉപേക്ഷിച്ച ഇവര്‍ സ്വന്തമായി ഭൂമിയോ, വീടോ ഇല്ലാത്തതിനാല്‍ റോഡ് പുറമ്ബോക്കിലെ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ആയിരുന്നു താമസം. ഒന്നര വര്‍ഷം മുമ്ബ് ഭര്‍ത്താവ് ശശിധരന്‍ മരിച്ചു. പ്രമേഹരോഗിയായ ഇവരുടെ ഒരു കാല്‍ മുറിച്ച്‌ മാറ്റിയതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെയാണ് ജിവിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലിലെ ഇവരുടെ ദുരിതജീവിതത്തെ കുറിച്ച്‌ അറിഞ്ഞ വാര്‍ഡ് കൗണ്‍സിലറും നഗരസഭാ ഉപാദ്ധ്യക്ഷയുമായ കെ. പ്രഭയാണ് ജനമൈത്രി പൊലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ബീറ്റ് ഓഫീസര്‍ ര‌ഞ്ജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് ഭവാനിഅമ്മയുടെ കുടിലിലെത്തി വിവരം ശേഖരിച്ചു. പിന്നീട് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ ഭവാനിഅമ്മക്ക് ഷീറ്റ് മേഞ്ഞ വിട് നിര്‍മ്മിച്ച്‌ നല്‍കുകയായിരുന്നു. ഇന്നലെ നടന്ന പാലുകാച്ച്‌ ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രഭ, പുനലൂര്‍ ഡിവൈ.എസ്.പി എം. അനില്‍കുമാര്‍, സി.ഐ ബിനുവര്‍ഗ്ഗീസ്, എസ്.ഐ ജെ.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.