''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

'പുതിയ റവന്യു ഡിവിഷണല്‍ ഓഫീസ്‌ ആസ്‌ഥാനം പുനലൂരില്‍ സ്‌ഥാപിക്കണം' എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി


പുനലൂര്‍: ജില്ലയില്‍ അനുവദിച്ച പുതിയ റവന്യു ഡിവിഷണല്‍ ഓഫീസിന്റെ ആസ്‌ഥാനം പുനലൂരില്‍ സ്‌ഥാപിച്ചു പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണമെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.
മലയോര ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു കാലതാമസം കൂടാതെ പരിഹാരം കാണുകയെന്നതാണ്‌ ജില്ലയില്‍ രണ്ടാം ആര്‍.ഡി.ഒ ഓഫീസ്‌ സ്‌ഥാപിക്കാനുള്ള തീരുമാനം. പുനലൂരില്‍ ആര്‍.ഡി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മാത്രമേ പുതിയ ഓഫീസിന്റെ പ്രയോജനം മലയോര ഗ്രാമപ്രദേശങ്ങള്‍ക്ക്‌ ഉണ്ടാകൂ. എന്നാല്‍ ഓഫീസ്‌ നഗരതുല്യമായ പ്രദേശത്തേക്കു മാറ്റുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വിശാലമായ ജനതാല്‍പര്യം കണക്കിലെടുക്കാതെ സങ്കുചിത രാഷ്‌ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി ആര്‍.ഡി.ഒ ഓഫീസിന്റെ ആസ്‌ഥാനം പുനലൂരില്‍ നിന്നു മാറ്റിയാല്‍ അതിന്റെ പ്രയോജനം ഉദ്യോഗസ്‌ഥര്‍ക്കും തല്‍പരകക്ഷികള്‍ക്കും മാത്രമേ ഉണ്ടാകൂ.
പുനലൂരിനോടൊപ്പം അനുവദിച്ച മറ്റു റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍ പ്രവര്‍ത്തനസജ്‌ജമാകുമ്ബോള്‍ കൊല്ലത്തെ രണ്ടാം ആര്‍ഡി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം പുനലൂരില്‍ ആരംഭിക്കുവാനുള്ള ഭരണപരമായ നടപടികള്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നു.
ഓഫീസിന്റെ പരിധിയില്‍ വരുന്ന അന്‍പതു വില്ലേജുകളുടെ ഭൂമിശാസ്‌ത്രപരമായ കിടപ്പും യാത്രാസൗകര്യവും പരിഗണിച്ചാല്‍ ഏറ്റവും ഉത്തമമായ സ്‌ഥലം പുനലൂരാണെന്നിരിക്കെ ഓഫീസ്‌ മാറ്റിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം ജനവിരുദ്ധമാണ്‌.
മലയോരഗ്രാമങ്ങളിലെ ജനങ്ങളുടെ ക്ഷേമവും സൗകര്യവും മുന്‍നിര്‍ത്തി ആര്‍.ഡി.ഒ ഓഫീസ്‌ പുനലൂരില്‍ തന്നെ ആരംഭിക്കുവാന്‍ സമയബന്ധിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ എം.പി ആവശ്യപ്പെട്ടു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.