
അഞ്ചല്‍: മോഷ്ടിച്ചെടുത്ത റബര്‍ ഷീറ്റ് വില്ക്കാന് ശ്രമിക്കുന്നതിനിടെഒരാളെ നാട്ടുകാര്‍ പിടികൂടിപോലീസില് ഏല്‍പ്പിച്ചു. പെരുമണ്ണൂര്‍ പുല്ലം കോട് കോളനിയില്‍ ചരുവിള വീട്ടില്‍ രവീന്ദ്രന് (പാറങ്കോടന് -45) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് രവീന്ദ്രനെ പെരുമണ്ണൂരിന് സമീപത്തു നിന്നും നാട്ടുകാര്‍ പിടികൂടിയത്. വീടിന് സമീപത്തെ പുരയിടത്തിലെ ഷീറ്റ്പുരയില് സൂക്ഷിച്ചിരുന്ന 35 കിലോ റബര്‍ ഷീറ്റാണ് ഇയാള്‍ മോഷ്ടിച്ചത്. വില്പന നടത്തുന്നതിനായി ചാക്കിലാക്കി കൊണ്ടു പോകവേ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് മോഷ്ടിച്ചെടുത്ത റബര്ഷീറ്റാണെന്ന് തെളിഞ്ഞത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഞ്ചല്‍ പോലീസ് രവീന്ദ്രനെ കസ്റ്റഡിയിലെടുത്തു. മുന്‍പ് പൂയപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലക്കേസില്‍ ശിക്ഷ ലഭിച്ചയാളാണെന്നും അടിപിടി കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്പ്പെട്ടയാളാണെന്നും പോലീസ് അറിയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ രവീന്ദ്രനെ റിമാന്‍ഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ