''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓട്ടം വിളിച്ചു കൊണ്ട് പോയി ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം


കൊട്ടാരക്കര: നെടുവത്തൂരില്‍ ഓട്ടം വിളിച്ചു കൊണ്ട് പോയി ഓട്ടോറിക്ഷയുടെ ഡ്രൈവറെ യാത്രാമദ്ധ്യേ കൊലപ്പെടുത്താന്‍ ശ്രമം. ആനക്കോട്ടൂര്‍ കിളിത്തട്ടില്‍ വീട്ടില്‍ രതീഷാണ്(39) ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഒന്‍പത് മണിയോടെ പുലമണ്‍ ഓട്ടോസ്റ്റാന്റില്‍ നിന്ന് നാലംഗ സംഘം രതീഷിനെ നെടുവത്തൂരിലേക്ക് ഓട്ടം വിളിച്ചു. നെടുവത്തൂര്‍‌ ഫാക്ടറി ജംഗ്ഷന് സമീപമെത്തിയപ്പോള്‍ ക്രൂരമായ മര്‍ദ്ദനം ആരംഭിച്ചു. ഡ്രൈവര്‍ ബഹളം വച്ചതോടെ ഓട്ടോറിക്ഷയില്‍ നിന്ന് ഇയാളെ ചവിട്ടി താഴെയിട്ടശേഷം വാഹനവുമായി കടന്നു. അവശനിലയിലായ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാരാണ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉപേക്ഷിച്ച ഓട്ടോറിക്ഷ പിന്നീട് നീലേശ്വരം മുക്കോണിമുക്ക് ജംഗ്ഷന് സമീപം മതിലിലിടിച്ച്‌ തകര്‍ന്ന നിലയില്‍ കാണപ്പെട്ടു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൊട്ടാരക്കര മാര്‍ക്കറ്റ് ജംഗ്ഷനിലെയും പുലമണ്‍ ജംഗ്ഷനിലെയും ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കും പ്രതിഷേധ മാര്‍ച്ചും നടത്തി. എ.ഐ.ടി.യു.സി നേതാവ് ഡി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജയന്‍ അദ്ധ്യക്ഷത വഹിച്ചു.

ഐ.എന്‍.ടി.യു.സി നേതാവ് വി.ഫിലിപ്പ്, സി.ഐ.ടി.യു നേതാവ് സി.മുകേഷ്, യു.ടി.യു.സി നേതാവ് ഇ.സലാവുദ്ദീന്‍, ബി.എം.എസ് നേതാവ് രാജേന്ദ്രബാബു എ.ഐ.ടി.യു.സി നേതാവ് വെട്ടിക്കവല അജി എന്നിവര്‍ സംസാരിച്ചു. ദിലീപ്, കോട്ടാത്തല സജീവ്, ഷിബു, രാജേഷ്, അജി, സുര, കാവുവിള പ്രശാന്ത് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.