''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത കേസില്‍ പ്രതികളെ വെറുതെവിട്ടു


കൊല്ലം: പുനലൂരില്‍ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. 2006 ജൂണ്‍ 26 നായിരുന്നു കൊലപാതകം നടന്നത്.
പുനലൂര്‍ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികളായ രതീഷ്, സുബാഷ്, ജിതിന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പുനലൂര്‍ വൃന്ദാവനം സ്റ്റാന്‍ഡില്‍ നിന്ന് അച്ചന്‍കോവിലിലേക്ക് ക്വാളിസ് കാര്‍ ഓട്ടം വിളിച്ച്‌ കൊണ്ടുപോയി തൊടിക്കണ്ടത്തെ ഡബിള്‍ കട്ടിംഗ് എന്ന സ്ഥലത്തുവച്ച്‌ ഡ്രൈവറായ റെജിയെ കൊലപ്പെടുത്തി കൊക്കയിലെറിഞ്ഞ് വാഹനം തട്ടിക്കൊണ്ടുപോയെന്നായിരുന്നു കേസ്.
മോട്ടോര്‍ ബൈക്കിന്റെ ബൗഡനും മുണ്ടും ഉപയോഗിച്ച്‌ കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ചായിരുന്നു റെജിയെ കൊലപ്പെടുത്തിയത്. കേസിലെ നാലാം പ്രതിയായ സജിത്ത് വിചാരണയ്‌ക്കിടെ മരണമടഞ്ഞിരുന്നു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ശാസ്‌ത്രീയ തെളിവുകളും മുന്‍നിറുത്തിയായിരുന്നു പൊലീസിന്റെ കുറ്റപത്രം. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നെ പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.