തടി ലോറികൾക്കെതിരേയുള്ള അതിക്രമം അവസാനിപ്പിക്കാൻ നടപടി വേണം.


അഞ്ചൽ: ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് തടി കയറ്റിപ്പോകുന്ന വാഹനങ്ങളെ ജില്ലാ അതിർത്തികളിൽ വച്ച് ആക്രമിച്ച് തകർക്കുന്നതും ഡ്രൈവർമാരെ ദേഹോപദ്രവമേല്പിക്കുന്നതും പതിവായിരിക്കുകയാണെന്നും ഇതിനെതിരേ നടപടിയുണ്ടാകണമെന്നും ഇന്ത്യൻ ഡ്രൈവേഴ്സ് സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വച്ച് രാഷ്ട്രീയ സ്വാധീനമുള്ള സാമൂഹ്യ വിരുദ്ധരുടെ ശല്യം പലപ്പോഴും ഉണ്ടായിട്ടുണ്ട് കഴിഞ്ഞയാഴ്ച ഇവിടെ നിന്നും പോയ ആറ് ലോറികളുടെ ഗ്ലാസ്സ് എറിഞ്ഞുതകർത്തു. ഇതിനെതിരേ മാരാരിക്കുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. തുച്ഛ വരുമാനക്കാരായ മോട്ടോർ തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതി നുള്ള നിയമസഹായം ലഭ്യമാക്കണം. ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനും ഭാവി പരിപാടികൾ  ആസൂത്രണം ചെയ്യുന്നതിനായി മെയ് 13ന് ആയൂരിൽ യോഗം ചേരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഡ്രൈവേഴ്സ് സൊസൈറ്റി ഭാരവാഹികളായ തെന്മല രാജൻ ,ഹരികൃഷ്ണൻ, മുഹമ്മദ് കുട്ടി .,രഞ്ജിത്, അൻസാർ, പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.