
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച 200 ഭവനങ്ങളുടെ താക്കോല്‍ ദാനവും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്കോണ്‍ഫറന്‍സ് ഹാ ളില്‍ അയിഷാ പോറ്റി എംഎല്‍എ നിര്‍വഹിച്ചു.
ലൈഫ് പാര്‍പ്പിട പദ്ധതിയുടെ ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ ഭവന നിര്‍മാണ പദ്ധതികളിലൂടെ ധനസഹായം കൈപ്പറ്റുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ആശങ്കയില്‍ കഴിയുന്ന ജനവിഭാഗത്തിന്റെ ഭവനനിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് 200 ഭവനങ്ങളുടെ താക്കോല്‍ ദാനവും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തിയത്.
കൂടാതെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് പി.കെ ജോണ്സണ് സംവിധാനം ചെയ്ത യാത്ര എന്ന ആല്‍ബത്തിന്റെ പ്രകാശനം ഗ്രാമവികസന വകുപ്പ് അഡീഷണല്‍ ഡവലപ്പമെന്റ് കമ്മീഷണര്‍ വി.എസ്. സന്തോഷ്കുമാര്‍ നിര്‍വഹിച്ചു. ഇനി ലഭിക്കാന്‍ പോകുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തരംതിരിച്ച് നിര്‍ത്താതെ സാധ്യമായ എല്ലാ ഗുണഭോക്താക്കള്‍ക്കും സുമനുസുകളുടെ സഹായമുള്‍പ്പെടെ ഉറപ്പ് വരുത്തി ഭവനനിര്‍മാണം എറ്റെടുത്ത് നടപ്പിലാക്കാന്കാണിച്ച വെട്ടിക്കവല ബ്ലോക്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും ആത്മാര്‍ഥതയെ എംഎല്‍എ അഭിനന്ദിച്ചു.
പ്രസിഡന്റ് ആര്. ദീപ അധ്യക്ഷത വഹിച്ചു. ഇടം എന്ന പദ്ധതിയിലൂടെ കേരളത്തെ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിന് പ്രാപ്തമാക്കുന്നതില്‍ പ്രധാന ചുക്കാന്‍ പിടിച്ച കൊല്ലം അസിസ്റ്റന്റ് ഡവലപ്പമെന്റ് കമ്മീഷണര്‍ വി സുദേശനെയും ലൈഫ് ഒന്നാം ഘട്ടം സാഫല്യം എന്ന പേരില്‍ നടപ്പിലാക്കുന്നതില്‍ ബ്ലോക്കില്‍ നേതൃത്വം നല്കിയ ജോയിന്റ് ബിഡിഒ കെ.ആര് രാജീവിനെയും പ്രധാന നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ്എക്സ്റ്റന്‍ഷന്‍ ഓഫീസര്മാരുള്പ്പെടുളള ജീവനക്കാരെ യും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
വികസന കാര്യസ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് പി.കെ ജോണ്സണ്, വൈസ് പ്രസിഡന്റ് സുനില്‍ റ്റി. ഡാനിയേല്‍, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ കൃഷ്ണന് വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ മാത്തുക്കുട്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര് രേണുക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ചന്ദ്രകുമാരി, മൈലം ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ