''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആയുർവേദ ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലെത്തിക്കും: കലക്ടർ


പത്തനാപുരം ∙ നടുത്തേരിയിലെ താലൂക്ക് ആയുർവേദ ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതിനു പ്രത്യേക ഏജൻസിയെ നിയോഗിക്കുമെന്നു കലക്ടർ എസ്.കാർത്തികേയൻ. 100 കിടക്കകളുള്ള ആശുപത്രിയാക്കി ഉയർത്തുകയാണു ലക്ഷ്യം. ജില്ലയിൽ മാനസികം ഒപി ഉൾപ്പെടെ എല്ലാ വിഭാഗം ചികിത്സകളും ലഭിക്കുന്ന താലൂക്ക് ആശുപത്രികളിലൊന്നാണിത്. ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, മാലിന്യ സംസ്കരണ യൂണിറ്റ്, ഭക്ഷണമുറി, സെമിനാർ ഹാൾ, വിശ്രമമുറി, അധികം വേണ്ടുന്ന കിടക്കകൾ ഇടുന്നതിനുള്ള സൗകര്യം എന്നിവയ്ക്കായി ഗണേഷ്കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചു നിർമിക്കുന്ന കെട്ടിടവും കലക്ടർ സന്ദർശിച്ചു.
ശുചിമുറികളുടെ എണ്ണം വർധിപ്പിക്കുക, കൂടുതൽ ചികിത്സാ ഉപകരണങ്ങൾ അനുവദിക്കുക എന്നിവയ്ക്കായി നടപടി എടുക്കുമെന്നും പറഞ്ഞു. രാവിലെ 11നു കുര്യോട്ടുമല ആദിവാസി കോളനി സന്ദർശിച്ച കലക്ടർ കോളനിയിലെ നിർമാണം പൂർത്തിയാകാനുള്ള വീടുകളുടെ എസ്റ്റിമേറ്റ് എടുക്കാൻ ട്രൈബൽ ഡവലപ്മെന്റ് ഓഫിസറോടു നിർദേശിച്ചു.
കോളനിയിൽ പുറത്തുള്ളവരുടെ ആക്രമണം തടയും. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പുനൽകി. കെ.ബി.ഗണേഷ്കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്തു വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശ ശശിധരൻ, ജില്ലാ പഞ്ചായത്തംഗം എസ്.വേണുഗോപാൽ, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ പി.എസ്.ശശികല, എസ്.രാകേഷ്, കെ.ആർ.സുരേഷ് കുമാർ, ജെസി തോമസ്, തഹസിൽദാർ ടി.സി.ബാബുക്കുട്ടി എന്നിവരും പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.