
അഞ്ചല്‍:തഴമേല്‍ സെന്റ് ജോര്‍ജ് സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാളും ഇടവക പെരുന്നാളും ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. ബോവാസ് മാത്യു കൊടിയേറ്റും. നാളെ വൈകുന്നേരം ഭക്തസംഘടനകളുടെ വാര്‍ഷികത്തില്‍ ജില്ലാ സണ്ഡേസ്കൂള് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചരുവിള മുഖ്യാഥിതിയായിരിക്കും.
കുടുംബ നവീകരണ ധ്യാനത്തിന് വേറ്റിനാട് മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്ററിലെ ബ്രദര്‍ ആന്റണി മുക്കാട് നേതൃത്വം നല്‍കും. വിവിധ ദിവസങ്ങളില്‍ ഫാ. ഫിലിപ്പോസ് കല്ലുവട്ടാംകുഴി, ഫാ.ജോര്‍ജ് തോമസ് കൈമലയില്‍, ഫാ.അജോ കളപ്പുരയില്‍, ഫാ.ഫിലിപ്പോസ് പെരുമുറ്റത്ത്, ഫാ.വര്‍ഗീസ് കിഴക്കേക്കര, ഫാ.ജോസഫ് തോട്ടത്തിന്കടയില്, ഫാ.ജേക്കബ് ഇളന്പത്തൂര്, ഫാ.ഫിലിപ്പ് ദയാനന്ദ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
12ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമൂഹബലിക്കു ശേഷം പെരുന്നാള്‍ റാസ നടക്കും. 13ന് രാവിലെ ഒന്‍പതിന് പെരുന്നാള്‍ കുര്‍ബാനയ്ക്ക് മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നേതൃത്വം നല്‍കും. കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഉൗട്ടുനേര്ച്ചയും നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ