''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മലയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 8 പേര്‍ക്ക് പരിക്ക്


പുനലൂര്‍: കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ തെന്മല എം.എസ്.എല്ലിന് സമീപം മൂന്ന് കണ്ണറ പാലത്തിന് എതിര്‍വശത്ത് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലെ തേക്ക് പ്ലാന്റേഷനിലേക്ക് മറിഞ്ഞ് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു.
പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് വീട്ടില്‍ ഷംലാബീവി (52), സനുഫാത്തിമ (10), അന്‍സിയ (4), അഫിയ (രണ്ടര), നൂര്‍ജഹാന്‍ (43), അന്‍സി (ഒന്ന്), മൈതീന്‍ബീവി (72), മാജിത, കാര്‍ഡ്രൈവര്‍ ബഷീര്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷംലാബീവി, സനഫാത്തിമ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുളളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് തമിഴ്നാട്ടില്‍ ബന്ധുവിന്റെ മരണാനാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ തേക്ക് മരത്തില്‍ തടഞ്ഞ് നിന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും തെന്മല പൊലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.