പാറക്കടവില്‍ പുലിയെ പിടിക്കാന്‍ കെണി സ്ഥാപിച്ചു


തെന്മല : ഒറ്റക്കല്‍ പാറക്കടവില്‍ ഒരാഴ്ചയായി തുടരുന്ന പുലിപ്പേടി അകറ്റാന്‍ കെണി ഒരുക്കി അധികൃതര്‍. മൂന്നുദിവസം മുന്‍പ് ഇവിടെ ഒരു നായയെ പുലി പിടിച്ചിരുന്നു.
ഒരാഴ്ചയായി പുലിപ്പേടിയിലാണ് നാട്ടുകാര്‍. കഴിഞ്ഞദിവസവും പുലിയെ നാട്ടുകാര്‍ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെണിവയ്ക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ തെന്മല ഡി.എഫ്.ഒ. സുനില്‍ബാബുവിന്റെ മേല്‍നോട്ടത്തില്‍ എസ്.സുനില്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കെണി സ്ഥാപിച്ചത്. കൂട്ടിനുള്ളില്‍ തീറ്റവച്ച്‌ വള്ളിപ്പടര്‍പ്പുകള്‍ മൂടിയരീതിയിലാണ് വച്ചിരിക്കുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്യാമറ സ്ഥാപിച്ച്‌ പുലിയുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും പദ്ധതിയുള്ളതായി അറിയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.