''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മലയില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു;ഒരാള്‍ പിടിയില്‍ നാല് പേരെ തിരയുന്നു


തെന്മല: പതിനാറുകാരിയെ പീഡിപ്പിച്ചെന്നു പരാതി; ഒരാൾ കസ്റ്റഡിയിൽ, രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. പെൺകുട്ടിയുടെ അമ്മയുടെ കൂടെ ഇപ്പോൾ താമസിക്കുന്ന ആളും മറ്റു രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചെന്നാണു പരാതി. അമ്മയുടെ കൂടെ താമസിക്കുന്ന ആൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നു. തമിഴ്നാട് പുളിയറയിലെ ഫാമിൽ ജോലി ചെയ്തുവരികയായിരുന്നു തിരുവനന്തപുരം സ്വദേശികളായ പെൺകുട്ടിയും അമ്മയും പ്രതികളിലൊരാളും.
അവിടെനിന്നു കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയെന്ന പരാതി തെന്മല പൊലീസിന് ആര്യങ്കാവ് സ്വദേശിയുടെ സഹായത്തോടെ മാതാവ് നൽകിയിരുന്നു. ഇന്നലെ പെൺകുട്ടിയും പ്രതിയും വീട്ടിൽ തിരിച്ചെത്തിയെന്ന് ആര്യങ്കാവ് സ്വദേശി തെന്മല പൊലീസിനെ അറിയിച്ചു.സംശയം തോന്നിയ പൊലീസ് പെൺകുട്ടിയെയും അമ്മയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി തെളിഞ്ഞു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. പുനലൂർ ഡി.വൈ.എസ് .പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഈ കുടുംബം ഒന്നരവർഷം മുൻപ് ആര്യങ്കാവിലെ ഫാമിൽ ജോലി ചെയ്തിരുന്നു. അമ്മയുടെ കൂടെ താമസിക്കുന്ന ആളിന്റെ സ്വഭാവദൂഷ്യം മൂലം ഫാം ഉടമ ഇവരെ അവിടെ നിന്നു പറഞ്ഞുവിടുകയായിരുന്നു. പിന്നീടാണ് പുളിയറയിൽ എത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.