
തെന്മല: കാട്ടാനയും പുലിയും കിഴക്കൻമേഖലയിലെ ജനങ്ങളുടെ സ്വസ്ഥത തകർക്കുന്നു.തെന്മല പത്തേക്കർ മഞ്ചു ഭവനിൽ ബിനുവിന്റെ ഒരു വയസ്സുള്ള പോത്തിനെ ഇന്നലെ പുലി കടിച്ചുകൊന്നു. വീടിനോടു ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിരുന്ന പോത്തിനെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയിട്ടു. രാവിലെ പോത്തിനെ കാണാതായതോടെ വീട്ടുകാർ തിരക്കിയിറങ്ങിയപ്പോഴാണു ചത്തുകിടക്കുന്നത് കണ്ടത്.ലാര്ക്കിലും പുലി ഇറങ്ങി നായയെ കൊന്നു.
കിഴക്കന്‍ മേഖലയില്‍ പന്നി,കുരങ്ങ്,കാട്ടാന,പുലി ഇവയുടെ ശല്യം രൂക്ഷമാണ്.വ്യാപകമായി കൃഷി നാശവും വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നതും പതിവായി.ദിവസങ്ങള്‍ക്ക് മുമ്പാണ് ആനപെട്ടകൊങ്കലില്‍ പുലി ഇറങ്ങി രാമചന്ദ്രന്റെ നാല് ആടിനെ കടിച്ചു കൊന്നിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ