''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തൊഴിലാളികള്‍ക്കൊപ്പം ഒരുദിനം കഴിച്ചു കൂട്ടാന്‍ തൊഴില്‍ മന്ത്രിയെത്തുന്നു


പുനലൂര്‍: തോട്ടം തൊഴിലാളികളുടെ ജീവിതസ്‌ഥിതികള്‍ നേരിട്ടറിയാനും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമേകാനുമായി തൊഴില്‍ മന്ത്രിയെത്തുന്നു.
റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡിന്റെ (ആര്‍.പി.എല്‍) ആയിരനല്ലൂര്‍, കുളത്തൂപ്പുഴ എസേ്‌റ്ററ്റുകള്‍ സന്ദര്‍ശിക്കാനാണു തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ 24ന്‌ എത്തുന്നത്‌.
തൊഴിലാളികള്‍ക്കൊപ്പം ഒരു ദിനം പദ്ധതിക്കു തുടക്കമിടുന്നതിന്റെ ഭാഗമാണിത്‌. 23ന്‌ വൈകിട്ടോടെ ആര്‍.പി.എല്ലില്‍ എത്തുന്ന മന്ത്രി രാത്രിയില്‍ എസേ്‌റ്ററ്റില്‍ തങ്ങും. തൊഴിലാളി ലയങ്ങളുടെ സന്ദര്‍ശനം 24നു രാവിലെ ഒന്‍പതിനു തുടങ്ങും. ഉച്ചകഴിഞ്ഞു മൂന്നുവരെയാണു മന്ത്രി ആര്‍.പി.എല്ലില്‍ വിവിധ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്‌. 9.30ന്‌ കുളത്തൂപ്പുഴ ഫാക്‌ടറി സന്ദര്‍ശിക്കും. 11നു ആയിരനല്ലൂര്‍ എസേ്‌റ്ററ്റില്‍ തൊഴിലാളികളില്‍ നിന്നു പരാതികള്‍ നിര്‍ദേശങ്ങള്‍ നേരിട്ടു സ്വീകരിക്കും.12നു തൊഴിലാളികളുടെ ഭവനപദ്ധതിക്കായി പരിഗണിച്ചിട്ടുള്ള സ്‌ഥലം സന്ദര്‍ശിക്കും.
12.30ന്‌ ആര്‍.പി.എല്ലില്‍ റബര്‍ കൃഷിക്ക്‌ അനുയോജ്യമല്ലാത്ത സ്‌ഥലങ്ങളില്‍ കശുമാവു കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി മന്ത്രി കശുമാവ്‌ തൈ നടും.കഴിഞ്ഞ പരിസ്‌ഥിതി ദിനത്തില്‍ ആര്‍.പി.എല്ലില്‍ നട്ടുവളര്‍ത്തുന്ന കശുമാവ്‌ തൈകളുടെ പരിപാലനം മന്ത്രി സന്ദര്‍ശിച്ചു വിലയിരുത്തും. ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഓട്ടോറിക്ഷയ്‌ക്ക് മുകളില്‍ മരം വീണു മരണപ്പെട്ട തൊഴിലാളി വിശ്വനാഥന്റെ കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായം മന്ത്രി കൈമാറും.
വനം മന്ത്രി കെ. രാജുവും തൊഴില്‍ മന്ത്രിക്കൊപ്പമുണ്ടാകും. ഗ്രാറ്റുവിറ്റി, സ്‌ഥിരം ജോലി, ആശ്രിത നിയമനം, ലയങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍, അടിസ്‌ഥാന സൗകര്യങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കുകൂടി മന്ത്രിയുടെ സന്ദര്‍ശനത്താല്‍ പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു തൊഴിലാളി കുടുംബങ്ങള്‍.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.