തണ്ണിവളവിലെ പാറക്കെട്ടില്‍ ഉറവ വറ്റി വെള്ളിമലയിലെ നാല്‍പ്പതോളം കുടുംബങ്ങള്‍ വെള്ളത്തിന് നെട്ടോട്ടമോടുന്നു


വെള്ളിമല: തണ്ണിവളവിലെ പാറക്കെട്ടില്‍ ഉറവ വറ്റിയതോടെ വെള്ളിമലയിലെ നാല്‍പ്പതോളം കുടുംബങ്ങള്‍ വെള്ളത്തിന് നെട്ടോട്ടമോടുന്നു. വേനല്‍ക്കാലത്ത് ഈ കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ ഇവിടെ സ്ഥാപിച്ച കിയോസ്‌കില്‍ ഇനിയും വെള്ളം നിറച്ചിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പോസ്റ്റര്‍ പതിക്കാനുള്ള 'മതിലാ'യി മാറിയിരിക്കുകയാണ് ഈ കിയോസ്‌ക്.
തെന്മല പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഭാഗമാണ് തണ്ണിവളവ്. ഇവിടെയുള്ള മലയില്‍നിന്ന് പാറക്കെട്ടിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നതുകൊണ്ടാണ് ദേശീയപാതയിലെ ഈ വളവിന് തണ്ണിവളവെന്ന പേരുവന്നത്. നാട്ടുകാര്‍ക്ക് പുറമേ തമിഴ്‌നാട്ടില്‍നിന്നും ദേശീയപാത വഴി നിരന്തരം കേരളത്തിലേക്കുവരുന്ന ചരക്കുലോറികളിലെ ജീവനക്കാരും വെള്ളം ശേഖരിക്കുന്നത് ഈ പാറക്കെട്ടില്‍നിന്നാണ്. വേനലായതോടെ പാറക്കെട്ടിലൂടെയുള്ള വെള്ളമൊഴുക്ക് ഏതാണ്ട് നിലച്ചമട്ടായി. നൂല്‍വണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ ഇതിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നത്.
ഇത് പരിസരവാസികളെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. വെള്ളം ലഭിക്കാനുള്ള പദ്ധതികളോ ആവശ്യത്തിനുള്ള കിണറുകളോ ഇവിടെയില്ല. മഴക്കാലത്ത് ഈ പാറക്കെട്ടില്‍നിന്ന് സമൃദ്ധമായി വെള്ളം കിട്ടുന്നതിനാല്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല.
എന്നാല്‍ ഒരുകുടം വെള്ളമെടുക്കാന്‍ ഇപ്പോള്‍ വീട്ടമ്മമാര്‍ മണിക്കൂറുകളോളം പാറക്കെട്ടിന് സമീപം കാത്തുനില്‍ക്കുകയാണ്. സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കിയോസ്‌കില്‍ അടിയന്തരമായി വെള്ളം നിറയ്ക്കണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.